പട്ടാമ്പി: കുപ്രസിദ്ധ മോഷ്ടാവ് താനൂർ ഷാജി എന്ന ഷാജഹാനെ പട്ടാമ്പി പൊലീസ് ബംഗളൂരുവിൽ പിടികൂടി. പാലക്കാട്, മലപ്പുറം ജില്ലകളിലടക്കം പ്രതിക്കെതിരെ 40ഓളം കേസുകളുണ്ട്. പട്ടാമ്പി മരുതൂർ അസൈനാരുടെ വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയുടെ ദേഹത്തുനിന്ന് നാലര പവൻ, മരുതൂരിലെ ശിഹാബുദ്ദീെൻറ വീട്ടിൽനിന്ന് ജനൽവാതിൽ കൊളുത്ത് ഇളക്കി 18 പവൻ തുടങ്ങിയ മോഷണങ്ങൾക്ക് ഇതോടെ തുമ്പായി.
മോഷ്ടിച്ച സ്വർണം വിറ്റ് ബംഗളൂരുവിലെ ഫ്ലാറ്റിൽ ആഡംബര ജീവിതം നയിക്കുകയായിരുന്നു പ്രതി. മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് പിടികൂടിയത്.
ഷൊർണൂർ ഡിവൈ.എസ്.പി മുരളീധരൻ, പട്ടാമ്പി ഇൻസ്പെക്ടർ കെ. വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.