തമ്പാനൂരിൽ എസ്​.ഡി.പി.​െഎ പ്രവർത്തകരും ഇടത്​ തൊഴിലാളി സംഘടന പ്രവർത്തകരും തമ്മിൽ വാക്കേറ്റവും സംഘർഷവും

തിരുവനന്തപുരം: പൊതുപണിമുടക്കിനിടെ തമ്പാനൂരിൽ എസ്.ഡി.പി.ഐ പ്രവർത്തകരും ഇടതു തൊഴിലാളി സംഘടനാപ്രവർത്തകരും തമ്മിൽ നേരിയ സംഘർഷം. 10ലധികം പേർക്ക്​ നിസ്സാര പരിക്കേറ്റു. നേമം സ്വദേശിയായ യുവാവിനെയും കുടുംബത്തെയും മർദിച്ചവരെ പിടികൂടണമെന്നും പ്രതികൾക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട്​ തമ്പാനൂർ പൊലീസ്​ സ്​റ്റേഷനിലേക്ക്​ രാവിലെ 11 ഓടെ എസ്​.ഡി.പി.ഐ പ്രവർത്തകർ നടത്തിയ മാർച്ചിനിടെയാണ് സംഘർഷം ഉണ്ടായത്.

നൂറോളം വര​ുന്ന പ്രവർത്തകർ പ്രകടനത്തിലുണ്ടായിരുന്നു​. ഇവരെ തമ്പാനൂർ പൊലീസ് സ്​റ്റേഷന് സമീപം പൊലീസ് ബാരിക്കേഡ്​ തീർത്ത്​ തടഞ്ഞു. അവിടെ പ്രതിഷേധം നടത്തി പ്രവർത്തകർ പിരിഞ്ഞുപോകാനൊരുങ്ങു​േമ്പാൾ, പൊതുപണിമുടക്കി​​​​െൻറ ഭാഗമായി തമ്പാനൂർ ഭാഗത്ത് കൂട്ടം കൂടി നിന്ന ഇടത് തൊഴിലാളി സംഘടന പ്രവർത്തകരിൽ ചിലർ കൂക്കിവിളിക്കുകയും അസഭ്യം പറയുകയും ചെയ്​​െതന്നാരോപിച്ചാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ഉന്തും തള്ളും വാക്കേറ്റവും നടത്തിയ ഇരുവിഭാഗം കൂടുതൽ അക്രമത്തിലേക്ക്​ നീങ്ങുമെന്ന സാഹചര്യം വന്നതോടെ കൂടുതൽ പൊലീസ് എത്തി ഉടൻ ഇരുവിഭാഗങ്ങളെയും തടയുകയും കൂട്ടംകൂടിയവരെ ലാത്തിവീശി വിരട്ടിയോടിക്കുകയും ചെയ്​തു.

പൊലീസ്​ സമയോചിതമായി ഇടപെട്ടതിനാൽ കൂടുതൽ അക്രമസംഭവങ്ങൾ ഒഴിവായി. സമാധാനപരമായി പ്രകടനം നടത്തിയവർക്ക് നേരെ ഇടത് തൊഴിലാളി സംഘടനാ പ്രവർത്തകർ അക്രമം നടത്തുകയായിരു​െന്നന്ന്​ എസ്​.ഡി.പി.ഐ നേതാക്കൾ ആരോപിച്ചു. എന്നാൽ, പ്രകടനത്തിൽ പങ്കെടുത്തവരാണ് ആക്രമണം നടത്തിയതെന്നാണ് ഇടത് സംഘടനാ പ്രവർത്തകർ ചൂണ്ടിക്കാട്ടിയത്​. സംഘർഷത്തിനിടെ തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിലേക്ക്​ ഓടിക്കയറിയ ചിലരെ പൊലീസ് പിന്തുടർന്ന്​ പിടികൂടി. പിന്നീടവരെ വിട്ടയച്ചു. സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. 

Tags:    
News Summary - Thambanoor Protest - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.