വൈത്തിരി: താമരശേരി ചുരത്തിൽ മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്ക്. ബുധനാഴ്ച വൈകിട്ട് എട്ടാം വളവിനടുത്ത് മൂന്നരമണിക്കുണ്ടായ ലോറി അപകടത്തെ തുടർന്ന് അൽപനേരം ഗതാഗതം തടസ്സപ്പെട്ടിരുന്നു.
വൈകിട്ട് ആറേകാലിനു ആറാം വളവിനു സമീപം മൾട്ടി ആക്സിൽ ലോറി റോഡിനു കുറുകെ നിലച്ചുപോയതിനെ തുടർന്നായിരുന്നു രണ്ടാമത്തെ തടസ്സം. അരമണിക്കൂറോടെ ലോറി നേരെയാക്കിയെങ്കിലും ഇതിനിടെ ചുരം കയറിയെത്തിയ നൂറു കണക്കിന് ടിപ്പറുകൾ ഒന്നിച്ചെത്തിയപ്പോൾ ചുരം റോഡ് മുഴുവൻ വാഹനങ്ങൾ കൊണ്ട് നിറയുകയായിരുന്നു.
മണിക്കൂറുകളായി ഇതര വാഹനങ്ങളിലെത്തിയ യാത്രക്കാർ ചുരത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ലക്കിടിയിൽ ടിപ്പറുകൾ കർശന പരിശോധനക്ക് ശേഷമാണു കടത്തിവിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.