കൊടുവള്ളി: ദേശീയപാത 212ൽ അടിവാരത്തിനും കൈതപ്പൊയിലിനുമിടയിൽ എലിക്കാട് കമ്പിപ്പാലം വളവിൽ സ്വകാര്യ ബസും ജീപ്പും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഖദീജ നിയയുടെയും മുഹമ്മദ് നിഹാലിെൻറയും തിരിച്ചുവരവിനായുള്ള പ്രാർഥനയിലാണ് നാടും കുടുംബവും. അപകടത്തിൽ മരിച്ച കരുവൻപൊയിൽ അബ്ദുറഹ്മാെൻറയും സുബൈദയുടെയും മകൾ സഫിനയുടെയും ഭർത്താവ് വെണ്ണക്കോട് തടത്തുമ്മൽ മജീദിെൻറയും മൂത്ത മകളാണ് ഖദീജ നിയ. കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിലാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്.
അപകടത്തിൽ ഇവരുടെ ഒന്നരവയസ്സുള്ള ജസ്സ ശനിയാഴ്ചയും ആയിര നുഹ (ഏഴ്) ഞായറാഴ്ചയും മരിച്ചിരുന്നു. മജീദിെൻറ ഭാര്യ സഫിനയും ഒാമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ ചികിത്സയിലാണ്. അബ്ദുറഹ്മാെൻറ മകൻ ഷാജഹാെൻറ ഭാര്യ ഹസിനയും പരിക്കേറ്റ് കോഴിക്കോട് സഹകരണ ആശുപത്രിയിൽ കഴിയുകയാണ്.
ഇവരുടെ മകൻ മുഹമ്മദ് നിഹാൽ (നാല്) മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കഴിയുന്നത്. ഷാജഹാെൻറ മൂത്തമകൻ മുഹമ്മദ് നിഷാൽ (എട്ട്) ശനിയാഴ്ചയാണ് മരിച്ചത്. വടക്കേക്കര വീട്ടിലേക്ക് ആശ്വാസവാക്കുകളുമായി നിരവധി പേർ എത്തുന്നുണ്ട്. ഇനിയൊരു ശുഭകരമല്ലാത്ത വാക്ക് കേൾക്കാൻ ഇടവരുത്തരുതെന്നാണ് ഇവരുടെ പ്രാർഥന.
അപകടത്തിൽ ഒരു കുടുംബത്തിലെ ആറു പേർ മരിച്ചതോടെ രണ്ടു നാൾക്കകം കരുവൻപൊയിലിലെ മണ്ണിൽ അഞ്ചു പേർക്കാണ് യാത്രാമൊഴി നൽകിയത്. മാതാപിതാക്കളുടെയും കുഞ്ഞുങ്ങളുടെയും വേർപാടിൽ തളർന്ന കുടുംബത്തെ ആശ്വസിപ്പിക്കാൻ നിരവധി പേരാണ് ഇവരുടെ വീടുകളിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.