കോഴിേക്കാട്: പിഞ്ചുമകൾ ജസക്കുപിന്നാലെ രണ്ടാമത്തെ മകൾ ആയിശ നുഹയും മരണത്തിന് കീഴടങ്ങി, മൂത്തമകൾ ഖദീജ നിയ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുന്നു. ഇതൊന്നും വിശ്വസിക്കാനാവാതെ ഒരു ഉമ്മയും ഉപ്പയും കരുവൻപൊയിലിലെ വടക്കേക്കര വീട്ടിലുണ്ട്. ശനിയാഴ്ച അടിവാരത്തുനടന്ന അപകടത്തിൽ മരിച്ച വടക്കേക്കര അബ്ദുറഹ്മാെൻറയും സുബൈദയുെടയും മകൾ സഫീനയും ഭർത്താവ് വെണ്ണക്കോട് തടത്തുമ്മൽ മജീദുമാണ് ഇവർ. മൂന്ന് മക്കളിൽ രണ്ടുപേരെയാണ് ഇവരിൽനിന്ന് വിധി തട്ടിയെടുത്തത്.
മാതാപിതാക്കളുടെയും കുഞ്ഞുമകളുടെയും വേർപ്പാടിൽ തളർന്നിരിക്കുന്ന സഫീനയുടെ കാതിലേക്ക് ഞായറാഴ്ച ഉച്ചയോടെയാണ് രണ്ടാമത്തെ മകളും യാത്രയായെന്ന വാർത്തയെത്തിയത്. അപകടം നടന്ന ശനിയാഴ്ച പിഞ്ചുമകൾ ജസയുടെ മരണത്തിെൻറ വേദനയിലും ആത്മധൈര്യം കൈവിടാതെ എല്ലാ കാര്യവും മുന്നിൽനിന്ന് നോക്കിനടത്തിയ മജീദ് പക്ഷേ, രണ്ടാമത്തെ മകളുടെ മരണവാർത്തകൂടി എത്തിയതോടെ ഹൃദയവേദനയിൽ കരഞ്ഞു. അപകടത്തിൽ സഫീനക്ക് ചെറിയ പരിക്കേറ്റിരുന്നെങ്കിലും രാത്രി മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരുന്നതിനൊപ്പം ഇവർ ആശുപത്രി വിട്ടിരുന്നു.
അബ്ദുറഹ്മാെൻറ പെങ്ങൾ ഖദീശയുടെ മകൻ കൂടിയാണ് മജീദ്. വെണ്ണക്കോടാണ് ഇവരുടെ വീടെങ്കിലും ചെറുപ്പംമുതൽ വടക്കേക്കര കുടുംബത്തിൽ വളർന്ന് വലുതായ മജീദ് വിവാഹം കഴിച്ചതും ഈ വീട്ടിൽനിന്നു തന്നെ. കരുവൻപൊയിലിൽ വാടകസ്റ്റോർ നടത്തുകയാണ്. വെണ്ണക്കോട്ട് സ്വന്തമായി വീടുവെച്ചിട്ട് അധികകാലമായില്ല. കടയിൽ തിരക്കായതിനാലാണ് മജീദ് കുടുംബത്തോടൊപ്പം വയനാട്ടിലേക്ക് പോവാതിരുന്നത്.
അപകടവാർത്ത കുടുംബത്തിൽ ആദ്യമറിഞ്ഞതും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതും പോസ്റ്റ്മോർട്ടം ഉൾെപ്പടെയുള്ള നടപടികൾക്ക് മുൻകൈയെടുത്തതും മജീദായിരുന്നു. വടക്കേക്കര കുടുംബത്തെ ഒന്നാകെ തളർത്തിയ ദുരന്തത്തിൽ നാട്ടുകാരെ ഏറെ നൊമ്പരപ്പെടുത്തിയത് ചിത്രശലഭങ്ങളെപ്പോലെ പറന്നുനടക്കേണ്ട ഈ കുഞ്ഞുങ്ങളുടെ ദാരുണാന്ത്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.