താമരശ്ശേരി: ശനിയാഴ്ച ഉച്ചയോടെ അടിവാരത്തുണ്ടായ വാഹനാപകടത്തിെൻറ ഞെട്ടലിൽ നിന്ന് ഗ്രാമവാസികൾക്ക് മോചനമായില്ല. കോരിച്ചൊരിയുന്ന മഴക്കിടയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച ശബ്ദം കേട്ടിരുന്നെങ്കിലും എന്താണ് സംഭവിച്ചതെന്ന് ആദ്യം പിടികിട്ടിയില്ല. യാത്രക്കാരുടെ നിലവിളി കേട്ടതോടെയാണ് പ്രദേശവാസികൾ ഓടിക്കൂടിയത്.
ജീപ്പ് വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. അപ്പോഴേക്കും ൈഡ്രവർ പ്രമോദും അബ്ദുറഹിമാനും ഭാര്യ സുബൈദയും മരിച്ചിരുന്നു. സാരമായി പരിക്കേറ്റ കുട്ടികളായ മുഹമ്മദ് നിഷാൽ, ഹന ഫാത്തിമ, ജസ എന്നിവരെ ആംബുലൻസിൽ കയറ്റി ഹോസ്പിറ്റലിലേക്ക് കുതിച്ചു. താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മൂവരും മരിച്ചിരുന്നു.
സംഭവസ്ഥലത്തെ മൃതദേഹങ്ങൾ തൊട്ടടുത്ത കരുണ ഹോസ്പിറ്റലിലേക്ക് മാറ്റി. മരിച്ചവർ ആരാണെന്ന് നാട്ടുകാർക്ക് ആദ്യം പിടികിട്ടിയില്ല. ൈഡ്രവർ പ്രമോദിെന ൈഡ്രവിങ് ലൈസൻസിൽ നിന്നാണ് തിരിച്ചറിഞ്ഞത്. താമരശ്ശേരി ഡിവൈ.എസ്.പി കെ. അഷ്റഫ്, സി.ഐ അഗസ്റ്റ്യൻ, എസ്.ഐ സായുജ്, ട്രാഫിക് എസ്.ഐ ബാബുരാജ് എന്നിവരുടെ നേതൃത്വത്തിൽ െപാലീസും നാട്ടുകാരോടൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
ഒരുമണിക്കൂറോളം തടസ്സപ്പെട്ട ഗതാഗതം അപകടത്തിൽപെട്ട വാഹനങ്ങൾ മാറ്റിയശേഷമാണ് പുനഃസ്ഥാപിക്കാനായത്. റൂറൽ എസ്.പി പുഷ്കരൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മുക്കത്തുനിന്ന് ഫയർഫോഴ്സും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.