തിരുവനന്തപുരം: കോഴിക്കോട്-ബംഗളൂരു ദേശീയപാതയിലെ താമരശ്ശേരി ചുരം അറ്റകുറ്റപ്പണി പൊതുമരാമത്ത് വകുപ്പിന് സൃഷ്ടിക്കുന്നത് കടുത്ത പ്രതിസന്ധി. കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാതയിലെ പ്രവൃത്തി സമയബന്ധിതമായി തീർക്കാൻ കഴിയാത്തതും പ്രതിപക്ഷം പ്രതിഷേധവുമായി ഇറങ്ങിയതുമാണ് മരാമത്ത് വകുപ്പിനെ കുഴക്കുന്നത്. വിഷയം വഷളാവുന്നതിൽ കോഴിക്കോട് ജില്ല ഭരണകൂടത്തിന് കാര്യമായ പങ്കുണ്ടെന്നാണ് മരാമത്ത് വകുപ്പിെൻറ വിലയിരുത്തൽ.
ദിനംപ്രതി ആയിരങ്ങൾ ആശ്രയിക്കുന്ന വഴിയാണിത്. ട്രെയിൻ, വിമാനം യാത്രക്കും ചികിത്സക്കും വരെ വയനാട്ടുകാർ ഇതുവഴിയാണ് കോഴിക്കോട് എത്തുന്നത്. കോഴിക്കോട് ഭാഗത്തുനിന്നുള്ളവർ ബംഗളൂരുവിലേക്ക് പോകുന്നതും ഇൗ വഴി. റോഡിൽ ടൈലുകൾ പാകിയ ഏതാനും ഭാഗമൊഴികെ ഏറക്കുറെ മുഴുവനും തകർന്ന നിലയിലാണ് ഇപ്പോൾ. പ്രവൃത്തി നടക്കണമെങ്കിൽ റോഡ് ഭാഗികമായെങ്കിലും അടച്ചിടുകയേ നിർവാഹമുള്ളൂ. ഇക്കാര്യങ്ങളെല്ലാം നിർവഹിക്കേണ്ട ജില്ല ഭരണകൂടം സമയബന്ധിതമായി ഒന്നും ചെയ്തില്ലെന്നാണ് പരാതി. ബദൽ പാതയില്ലാത്തതിനാൽ റോഡ് പൂർണമായും അടച്ചിടുന്നത് യാത്രക്കാരെ ദുരിതത്തിലാക്കും. മുൻകാലങ്ങളിൽ കാര്യക്ഷമമായ ഇടപെടലുകളാണ് ജില്ല ഭരണകൂടങ്ങൾ ചെയ്തിരുന്നത്. മണിക്കൂറുകൾ നീണ്ട ഗതാഗത തടസ്സം കാരണം മതിയായ ചികിത്സ കിട്ടാതെ മരിച്ച സംഭവം വരെയുണ്ടായി. റോഡ് പൂർണമായി അടച്ചിടാൻ കഴിയാത്തതിനാൽ ചുരം പ്രവൃത്തി ഏറ്റെടുക്കാൻ കരാറുകാർക്ക് താൽപര്യമില്ല.
ഒമ്പത് െഹയർപിൻ വളവുകൾ ഉള്ള റോഡിെൻറ അടിയന്തര അറ്റകുറ്റപ്പണിക്ക് 79 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കരാറുകാർ മുന്നോട്ടുവരാത്തതിനാൽ ആദ്യ രണ്ടു ടെൻഡറുകളും വിഫലമായി. മൂന്നാമത്തെ ടെൻഡറിലാണ് പ്രവൃത്തി ഏറ്റെടുക്കാൻ കരാറുകാരൻ സന്നദ്ധത കാണിച്ചത്. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ മുൻ എം.എൽ.എ സി. മോയിൻകുട്ടി ഇൗയാഴ്ച അനിശ്ചിതകാല നിരാഹാരമിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ഉൾെപ്പടെ സമരത്തിനെത്തുന്നുണ്ട്. പ്രതിസന്ധി കടുത്തതോടെ പ്രശ്നപരിഹാരത്തിന് പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കമലവർധന റാവുവിനെ മന്ത്രി ജി. സുധാകരൻ ചുമതലപ്പെടുത്തി. ജനുവരി മൂന്നിന് കോഴിക്കോട് കലക്ടറേറ്റിൽ പ്രിൻസിപ്പൽ സെക്രട്ടറി കലക്ടർ ഉൾെപ്പടെയുള്ളവരുടെ യോഗം വിളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.