താഹ ഫസൽ, അലൻ ഷുഹൈബ്

താഹ ഫസലിന്‍റെ ജാമ്യഹ‌രജിയിൽ വിധി ഇന്ന്​​

ന്യൂ​ഡ​ൽ​ഹി: പ​ന്തീ​രാ​ങ്കാ​വ് യു.​എ.​പി.​എ കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ താ​ഹ ഫ​സ​ലിന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ സു​പ്രീം​കോ​ട​തി ഇന്ന് വി​ധി പ​റ​യും. കേ​സി​ൽ അ​ല​ൻ ഷു​ഹൈ​ബിന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന എ​ൻ.​ഐ.​എ​യു​ടെ ഹ​ര​ജി​യി​ലും കോ​ട​തി വി​ധി​യു​ണ്ടാ​കും.

ജ​സ്​​റ്റി​സ്​ അ​ജ​യ് ര​സ്തോ​ഗി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് സെ​പ്​​റ്റം​ബ​റി​ൽ കേ​സി​ൽ വാ​ദം പൂ‌ർ​ത്തി​യാ​ക്കി വി​ധി പ​റ​യാ​ൻ മാ​റ്റു​ക​യാ​യി​രു​ന്നു. 2019 ന​വം​ബ​ർ ഒ​ന്നി​നാ​ണ്​ വി​ദ്യാ​ർ​ഥി​ക​ളാ​യ താ​ഹ ഫ​സി​ലി​നെ​യും അ​ല​ൻ ഷു​ഹൈ​ബി​നെ​യും മാ​വോ​യി​സ്​​റ്റു​ക​ളെ​ന്ന് ആ​രോ​പി​ച്ച് യു.​എ.​പി.​എ ചു​മ​ത്തി അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

മ​ാവോയിസ്​റ്റ്​ ബന്ധം ആരോപിച്ച്​​ എൻ.​െഎ.എ തടങ്കലിലാക്കിയ രണ്ടുപേരിൽ ഒരാൾക്ക്​ ജാമ്യം അനുവദിക്കുകയും മറ്റെയാൾക്ക്​ നിഷേധിക്കുകയും ചെയ്​തതിനെതിരെ സുപ്രീംകോടതി നിലപാടെടുത്തിരുന്നു. അലൻ ഷുഹൈബിന്​ ജാമ്യം അനുവദിച്ച്​ താഹ ഫസലിന്​ ജാമ്യം നിഷേധിക്കുന്നത്​ ശരിയല്ലെന്നായിരുന്നു കോടതി നിരീക്ഷണം. 

Tags:    
News Summary - Thaha Fazal's bail plea verdict today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.