Posted On
date_range Updated On
date_range പോപുലർ ഫ്രണ്ട് നിരോധനത്തെ ശരിവെച്ച ലീഗിനെ വാനോളം പുകഴ്ത്തി ടി.ജി മോഹൻദാസ്
പോപുലർ ഫ്രണ്ട് നിരോധനത്തെ അനുകൂലിച്ച മുസ്‍ലിം ലീഗിനെ പുകഴ്ത്തി ആർ.എസ്.എസ് നേതാവ് ടി.ജി മോഹൻദാസ് രംഗത്ത്. ആർ.എസ്.എസിനെ നിരോധിക്കണം എന്ന കണ്ടീഷൻ ഒന്നുമില്ലാതെ പോപുലർ ഫ്രണ്ടിനെ നിരോധിച്ചതിനെ ലീഗ് സ്വാഗതം ചെയ്തത് കണ്ടോ എന്നാണ് മോഹൻദാസ് ട്വീറ്റ് ചെയ്തത്.
'പോപുലർ ഫ്രണ്ടിനെ നിരോധിച്ചതിനെ മുസ്ലിം ലീഗ് സ്വാഗതം ചെയ്തത് കണ്ടോ? കൂടെ ആർ.എസ്.എസിനെ നിരോധിക്കണം എന്ന കണ്ടീഷൻ ഒന്നുമില്ല!' -മോഹൻദാസ് ട്വീറ്റ് ചെയ്തു. പോപുലർ ഫ്രണ്ടിനെ നിരോധിച്ചതിനെ അനുകൂലിച്ച് മുസ്‍ലിം ലീഗ് നേതാവായ എം.കെ മുനീർ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഇതാണ് ആർ.എസ്.എസിനെ സന്തോഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.