Posted On
date_range Updated On
date_range കേരളത്തിൽ ഭീകരാക്രമണ ഭീഷണി; ഡി.ജി.പി ജാഗ്രത നിർദേശം നൽകി
തിരുവനന്തപുരം: കേരളം ഉൾപ്പടെ ഏഴ് സംസ്ഥാനങ്ങളിൽ ഭീകരാക്രമണമുണ്ടാവുമെന്ന് ഭീഷണി. കർണാടക പൊലീസിനാണ് ഫോൺ വഴ ി ഭീഷണി സന്ദേശം ലഭിച്ചത്. ശ്രീലങ്കൻ ഭീകരാക്രമണത്തിൻെറ പശ്ചാത്തലത്തിലാണ് സന്ദേശം. ഭീകരാക്രമണ മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവികൾക്ക് നിർദേശം നൽകി.
കേരളത്തിന് പുറമേ തമിഴ്നാട്, കർണാടക, ഗോവ, തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾക്കും മുന്നറിയിപ്പുണ്ട്. ട്രെയിനിൽ ആക്രമണം നടത്താൻ തീവ്രവാദികൾ പദ്ധതിയിട്ടുവെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനായി 19 പേർ രാമനാഥപുരത്ത് എത്തിയെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.