Posted On
date_range Updated On
date_range കണ്ണൂർ-തിരുവനന്തപുരം ജൻശതാബ്ദിക്ക് ആലുവയിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു
ആലുവ: ദീർഘദൂര യാത്രക്കാരുടെ സൗകര്യാർത്ഥം കണ്ണൂർ - തിരുവനന്തപുരം സെൻട്രൽ ജൻശതാബ്ദി എക്സ്പ്രസിന് ആലുവ റെയിൽവേ സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു. വരുന്ന വെള്ളിയാഴ്ച (2026 മേയ് 22) മുതൽ ഇരുഭാഗത്തേക്കുമുള്ള ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പ് നിലവിൽ വരുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12081 ജൻശതാബ്ദി എക്സ്പ്രസ് രാവിലെ 08.48-ന് ആലുവയിലെത്തി രണ്ട് മിനിറ്റിലെ സ്റ്റോപ്പിന് ശേഷം 08.50-ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും. മറുദിശയിൽ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12082 ജൻശതാബ്ദി എക്സ്പ്രസ് വൈകീട്ട് 07.19-ന് ആലുവയിലെത്തുകയും 07.21-ന് കണ്ണൂരിലേക്ക് സർവീസ് തുടരുകയും ചെയ്യും. മേയ് 22 മുതലുള്ള സർവീസുകൾക്കാണ് ഈ സമയക്രമം ബാധകമാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.