സർക്കാറി​െൻറ ടെലി മെഡിസിൻ പദ്ധതിയിലും ഡാറ്റ ചോർച്ച​ -വി.ഡി. സതീശൻ

കൊച്ചി: സംസ്ഥാന സർക്കാറിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ്​ നേതാവും എം.എൽ.എയുമായ വി.ഡി. സതീശൻ. മുഖ്യമന്ത്ര ി പ്രഖ്യാപിച്ച ടെലിമെഡിസിൻ പദ്ധതിയിലും ഡാറ്റ ചോർത്താനുള്ള നീക്കം നടക്കുന്നുണ്ടെന്ന്​ വി.ഡി. സതീശൻ ആരോപിച്ച ു.

ഐ.എം.എയിലെ ഡോക്​ടർമാരെ ഫോണിൽ വിളിച്ചാൽ ക്വാറൻറീനിലുള്ളവർക്കും അല്ലാത്തവർക്കും സഹായം ലഭിക്കു​െമന്ന്​ പറഞ്ഞ്​ നടപ്പാക്കിയ പദ്ധതി ‘ക്യുക്ക്​ ഡോക്​ടർ ഹെൽത്ത്​ കെയർ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയുമായി ചേർന്നാ ണ്​. ഡോക്​ടർമാരെ വിളിക്കുന്ന എല്ലാ ഫോൺകോളുകളും അതുവഴി അവർ പറയുന്ന രോഗ ചരിത്രവും റെക്കോർഡ്​ ചെയ്യപ്പെടുക യും അത്​ കമ്പനിയുടെ സെർവറിലേക്ക്​ പോവുകയുമാണ്​ ചെയ്യുന്നത്​. വിവര കൈമാറ്റത്തിനുള്ള സംവിധാനമാണ്​ ഇതു വഴി ചെയ്​തതെന്നും അദ്ദേഹം കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു​.

ഇൗ കമ്പനി പരിചയ സമ്പന്നരായവരോ, പരിചയ സമ്പന്നരിൽനിന്ന്​ തെരഞ്ഞെടുക്കപ്പെട്ടവരോ അല്ല. രജിസ്​ട്രാർ ഓഫ്​ കമ്പനീസ്​ ആക്​ട്​ അനുസരിച്ച്​ ക്യുക്ക്​ ഡോക്​ടർ ഹെൽത്ത്​ കെയർ സർവീസ് എന്ന കമ്പനി 2020 ഫെബ്രുവരി 19നാണ്​ തുടങ്ങിയതെന്നാണ്​ അറിഞ്ഞത്​. ഒരു എറണാകുളം സ്വദേശിയും, തിരുവനന്തപുരത്തു താമസിക്കുന്ന ചങ്ങനാശ്ശേരി സ്വദേശിയും ആണ് രേഖകൾ പ്രകാരം ഈ കമ്പനിയുടെ ഡയറക്ടർമാർ. മിനിസ്ട്രി ഓഫ് കൊമേഴ്‌സിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം ഈ രണ്ടു പേരുടെയും പേരിൽ മറ്റൊരു ബിസിനസും ഇല്ലെന്നും ക്യൂക്ക്​​ ഡോക്​ടർ എന്നത്​ ഇവരുടെ ആദ്യ സംരംഭമാണെന്നും വി.ഡി. സതീശൻ പറഞ്ഞു.

ഏപ്രിൽ ഒന്നിനാണ്​ മുഖ്യമന്ത്രി ത​​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെ ടെലി മെഡിസിൻ സംവിധാനത്തെ കുറിച്ച്​ പറയുന്നത്​. ഏപ്രിൽ ഏഴിനാണ്​ കമ്പനിക്ക്​ സ്വന്തമായി ഒരു വെബ്​സൈറ്റ്​ ഉണ്ടാകുന്നത്​. ഇതിനായി ഡോക്ടർമാരുടെ സേവനം വിട്ട് നൽകിയത് ഐ.എം.എ. യാണ്. എന്നാൽ ഇത് സംബന്ധിച്ച കരാർ ഒന്നും ഐ.എം.എ.യ്ക്ക് അറിവില്ല. ഈ ഡാറ്റയാണ് യാതൊരു മുൻപരിചയവും വിശ്വാസ്യതയും ഇല്ലാത്ത സ്വകാര്യ കമ്പനിക്ക് കൈമാറിയത്.

സർക്കാരി​​െൻറ പദ്ധതിയെന്ന്‌ വിശ്വസിച്ച്​, പദ്ധതിയിലേക്ക്​ വിളിക്കുന്ന ജനങ്ങളുടെ ഏറ്റവും സുപ്രധാനമായ ആരോഗ്യ വിവരങ്ങൾ ആണ് കമ്പനി ശേഖരിച്ചത്. ഈ സേവനം ലഭ്യമാക്കാൻ തയാറായി നിരവധി സ്റ്റാർട്ട് അപ്പുകൾ സർക്കാറിനെ സമീപിച്ചിരുന്നു. അവരെ തഴഞ്ഞു കൊണ്ട് പുതുതായി കമ്പനി രൂപവത്​കരിച്ചു നടത്തിയ ഈ ഇടപാട് വലിയ തട്ടിപ്പാണ്. കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാൾ ഓട്ടോറിക്ഷ ഡ്രൈവറും മറ്റൊരാൾ ലോഡ്ജ് നടത്തിപ്പുകാരനുമാണ്. ഇത് സ്പ്രിൻക്ലർ കമ്പനിയുടെ ബിനാമി കമ്പനിയാണോ എന്ന് അന്വേഷിക്കണം. ഇൗ പദ്ധതി സംബന്ധിച്ച കരാർ ഉണ്ടെങ്കിൽ സർക്കാർ പുറത്തു വിടണം. ജനങ്ങൾ വലിയ പ്രതിസന്ധി നേരിടുന്ന സമയത്ത് അവരുടെ ആകുലതകളും ഡാറ്റ പ്രൈവസിയെ കുറിച്ചുള്ള അജ്ഞതയും മുതലെടുത്ത് സർക്കാർ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പാണ് നടത്തുന്നതെന്നും ഈ കാലയളവിൽ ഐ.ടി. വകുപ്പ് നടത്തിയിട്ടുള്ള എല്ലാ ഇടപാടുകളും അന്വേഷണവിധേയമാക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

കൂടാതെ, സ്​പ്രീൻക്ലറുമായി ഉണ്ടാക്കിയ കരാറിൽ വച്ചിരിക്കുന്ന ഒപ്പ് യു.എസിലെ ​ചേംബർ ഓഫ്​ കോമേഴ്​സിൽ രജിസ്​റ്റർ ചെയ്​തിട്ടുള്ള ഒപ്പല്ലെന്നും കരാറിലുള്ളത്​ ഡിജിറ്റൽ ഒപ്പാണെന്നും സതീശൻ പറഞ്ഞു​. അമേരിക്കൻ വിദേശകാര്യ വകുപ്പിനെയോ യു.എസിലെ ഇന്ത്യൻ എംബസിയേയോ കരാറിനെ കുറിച്ച്​ അറിയിച്ചിട്ടില്ല. ഡാറ്റ കവർച്ച നടക്കുക​യും കരാർ ലംഘനമുണ്ടാവുകയും ചെയ്​താൽ സംസ്ഥാന സർക്കാർ ന്യൂയോർക്കിൽ പോയി കേസ്​ നൽകാമെന്ന്​ കരുതിയാൽ പോലും കേസ്​ അവിടെ നിലനിൽക്കില്ലെന്നും സതീശൻ പറഞ്ഞു.

അന്താരാഷ്​ട്ര മരുന്ന്​കമ്പനിയായ ഫൈസറുമായി സ്​പ്രിൻക്ലർ കമ്പനിക്ക്​ ബന്ധമുണ്ടെന്ന വിവരമാണി​പ്പോൾ പുറത്തു വന്നിരിക്കുന്നത്​. ഡാറ്റ ഏറ്റവും വിലപ്പെട്ടതാണ്​. അതിൽ തന്നെ ഏറെ വിലപ്പെട്ടതാണ്​ ആരോഗ്യ വിവരങ്ങൾ. അത്​ കൈമാറ്റം ​െചയ്യപ്പെടാനുള്ള സാധ്യതയുണ്ട്​​.അന്താരാഷ്​ട്ര മരുന്ന്​ കമ്പനികളും ഇൻഷൂറൻസ്​ കമ്പനികളും അവയവദാന റാക്കറ്റുകളുമാണ്​ ഈ ഡാറ്റകൾ ഉപയോഗിക്കുന്നത്​. ഒരു സുപ്രഭാതത്തിൽ സഹായ വാഗ്​ദാനവുമായി സ്​പ്രിൻക്ലറെത്തിയതിൽ ദുരൂഹതയു​ണ്ടെന്നാണ്​ പുതിയ വിവരങ്ങൾ തെളിയിക്കുന്നതെന്നും അ​േദ്ദഹം പറഞ്ഞു.

Tags:    
News Summary - tele medicine project for data theft -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.