????????? ????? ????? ???????? ?????? ??????? ????????????

ഇന്നെങ്കിലും എല്ലാം നെഗറ്റീവാകണേ...

കണ്ണൂർ: വൈറോളജി ലാബിൽ പി.പി.ഇ (പഴ്സണൽ പ്രൊട്ടക്​ഷൻ എക്യുപ്മ​​െൻറ്​) ക്കുള്ളിലെ ചൂടിൽ വെന്തുരുകുമ്പോഴും അവരുടെ മനസിൽ ഒരാഗ്രഹം മാത്രമായിരുന്നു -ഒരു പോസിറ്റീവ് റിസൾട്ടും ഇല്ലാത്ത ദിവസം.

കോവിഡ് ഹോട്ട് സ്പോട്ടായ കാസർകോട ്നിന്ന് സാമ്പിളുകൾ ഒരോ ദിവസവും കൂടുന്നത് അവരുടെ നെഞ്ചിടിപ്പ് കൂട്ടി. ദിവസവും അമ്പതോളം സാമ്പിളുകൾ. അതിൽ ചിലതി​ ​ന്റെ ഫലം പോസിറ്റീവ്. ആശങ്കക്കൊപ്പം വേദനയോടെയാണ് റിസൾട്ടുകൾ തയാറാക്കി നൽകുന്നത്. ഫലം നെഗറ്റീവാണെങ്കിൽ കോവിഡ ്​ ഇല്ലെന്നും പോസിറ്റീവ്​ ആണെങ്കിൽ ഉണ്ടെന്നുമാണ്​ അർഥം.

രാവിലെ ലാബിലേക്ക് കയറുമ്പോൾ ഓരോ ടെക്നീഷ്യ​ന്റെയ ും പോസിറ്റീവായ ചിന്ത ഒന്നു മാത്രമാണ് -ഇന്നെല്ലാം നെഗറ്റീവാകണേയെന്ന്.

കോവിഡിനെ കണ ്ടെത്തുന്നതെങ്ങനെ?
കോവിഡ് പരിശോധന എങ്ങനെയാണെന്നത് സംബന്ധിച്ച് ചിന്തിച്ചിട്ടുണ്ടോ?.. തെരഞ്ഞെടുക്ക പ്പെട്ട കേന്ദ്രങ്ങളിലാണ്​ കോവിഡ്​ പരിശോധന നടത്തുന്നത്​. തലശ്ശേരി കോടിയേരിയിലെ മലബാർ കാൻസർ സ​​െൻററിൽ ഡയറക ്ടർ സതീശൻ ബാലസുബ്രമണ്യത്തി​ന്റെ നേതൃത്വത്തിൽ ആരംഭിച്ച വൈറോളജി ലാബിലും കോവിഡ് ടെസ്റ്റ് നടത്തുന്നുണ്ട്. ഡോക്ടർമാരും ലാബ് ടെക്നീഷ്യന്മാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് വൈറസ് നിർണയം നടത്തുന്നത്. ഇതുസംബന്ധിച്ച്​ ലാബ്​ ടെക്​നീഷ്യ​ന്റെ തന്നെ വിവരണങ്ങളിലേക്ക്​ പോകാം:

രാവിലെ എട്ടരക്ക് അവർ പി.പി.ഇക്കുള്ളിൽ കയറും. കാലും കൈയും തലയുമുൾപ്പെടെ ശരീരം മുഴുവൻ കാറ്റുപോലും കടക്കാതെ മുടിക്കെട്ടി സുരക്ഷിതമാക്കും. പിന്നെ ലാബിലേക്ക്. സാമ്പിളുകളിലേക്ക്.

സ്രവത്തിൽ കണ്ടെത്തുന്ന വൈറസി​ന്റെ ആർ.എൻ.എ വേർതിരിക്കലാണ് ആദ്യം. തുടർന്ന് പി.സി.ആർ (പോളിമറൈസ്ഡ് ചെയിൻ റിയാക്ഷൻ) ടെസ്റ്റാണ്. കൊറോണ വൈറസി​ന്റെ ജീനി​ന്റെ മില്യൺ കണക്കിന് പകർപ്പുകൾ ഉണ്ടാക്കും. അതിന് ഒരു വാല്യു നിശ്ചയിക്കും. ഈ കട്ട് ഓഫ് വാല്യുവിന് മുകളിലാണ് വൈറൽ ജീനി​ന്റെ ലഭിക്കുന്ന വാല്യുവെങ്കിൽ ഫലം പോസറ്റീവ്. താഴേയാണെങ്കിൽ നെഗറ്റീവ്. ഈ രീതിയിലാണ് കൊറോണ ടെസ്റ്റ്.

ഇതിൽ വൈറസ് ആർ.എൻ.എ വേർതിരിച്ചെടുക്കലിന് സമയം കൂടുതൽ വേണ്ടി വരും. കുറേയേറെ സാമ്പിളുകൾ ഒന്നിച്ചെത്തുമ്പോൾ സമയം കൂടുതൽ എടുക്കും. അത്തരം സന്ദർഭങ്ങളിൽ ആദ്യദിവസം ആർ.എൻ.എ ചെയ്തി​ന്റെ പി.സി.ആർ അടുത്ത ദിവസം ചെയ്യും. ഇതേസമയം, തലേദിവസം എത്തിയ സ്രവത്തി​ന്റെ ആർ.എൻ.എ ടെസ്റ്റ് ചെയ്യേണ്ടിയും വരും.

പി.പി.ഇ ഒരു പരീക്ഷണം തന്നെ..

പി.പി.ഇ ഇട്ടുകഴിഞ്ഞാൽ നന്നായി ശ്വസിക്കാൻ വരെ പറ്റില്ല. ഇതിനിടയിൽ വെള്ളം കുടിക്കാനോ മൂത്രമൊഴിക്കാനോ പോലും കഴിയില്ല. രാവിലെ ലാബിൽ കയറിയാൽ വൈകീട്ടാണ് പുറത്തിറങ്ങാൻ കഴിയുക.

ഉച്ചക്ക് ഭക്ഷണമോ വെള്ളമോ കുടിക്കണമെങ്കിൽ കുളിച്ച് ശരീരം അണുവിമുക്തമാക്കണം. അങ്ങനെ ചെയ്താൽ വീണ്ടും ലാബിൽ കയറുമ്പോൾ പുതിയ പി.പി.ഇ വേണ്ടിവരും. കൂടാതെ സമയനഷ്ടവും. അതിനാൽ ടെസ്റ്റ് പൂർത്തിയാക്കിയ ശേഷം മാത്രമേ നമ്മൾ പുറത്തിറങ്ങാറുള്ളൂ.
തുടർച്ചയായി ഒമ്പത് മുതൽ 10 മണിക്കൂർ വരെ ലാബിനുള്ളിൽ പരിശോധനകളിൽ മുഴുകും. ഇതിൽ ആർക്കെങ്കിലും ഇൻഫെക്ഷനോ ജലദോഷമോ വന്നാൽ ഉടൻ അവർ നിരീക്ഷണത്തിൽ പോകേണ്ടി വരും.

ടെക്നീഷ്യൻമാർ ടെസ്റ്റ് ചെയ്ത ശേഷം ഡോക്ടർ വിലയിരുത്തിയാണ്​ ഫലംനൽകുന്നത്​. ശുചീകരണ ജോലികൾ ലാബ് അസിസ്റ്റൻറി​ന്റെതാണ്. തങ്ങളുടെ ആരോഗ്യത്തിന്​ ഭീഷണിയായിട്ടു പോലും അവർ കർമനിരതരാവുകയാണ്.

നിങ്ങൾ വീട്ടിലിരിക്കൂ; ഞങ്ങൾ നെഗറ്റീവ്​ റിസൾട്ട്​ തരാം
ഈ മഹാമാരിയെ നാട്ടിൽനിന്ന് തുടച്ചുനീക്കാൻ ഞങ്ങൾക്ക് ഒരഭ്യർഥനയേയുള്ളൂ. നെഗറ്റീവ് റിസൾട്ടുകൾ മാത്രം പുറത്തുവിടാൻ ഞങ്ങൾക്ക് നിങ്ങളുടെ പിന്തുണ വേണം. അതിന്​ നിങ്ങൾ വീട്ടിലിരിക്കണം.. ജാഗ്രതയോടെ.. ആരോഗ്യ പ്രവർത്തകരും പൊലീസും സന്നദ്ധ പ്രവർത്തകരും ജാഗ്രതയോടെ പുറത്തുണ്ട്. നമ്മുടെ കഷ്ടപ്പാടുകൾ പാഴായി പോകരുത്.. നമ്മുക്ക് അതിജീവിക്കുക തന്നെ വേണം.

Tags:    
News Summary - The technician shares experience with the Covid Test Lab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.