Posted On
date_range Updated On
date_range സാങ്കേതിക തകരാർ; വന്ദേഭാരത് വഴിയിൽ കുടുങ്ങി
ചെറുതുരുത്തി (ഷൊർണൂർ): കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിൻ സാങ്കേതിക തകരാറിനെ തുടർന്ന് ഷൊർണൂർ കൊച്ചിൻ പാലത്തിന് സമീപം നിന്നു. ബുധനാഴ്ച വൈകിട്ട് 5.30നാണ് ട്രെയിൻ ഷൊർണൂരിൽ എത്തിയത്. തുടർന്ന് ഇവിടെ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് സാങ്കേതിക തകരാറുണ്ടായത്. ഷൊർണൂർ ഭാരതപ്പുഴക്ക് സമീപം ട്രെയിൻ നിന്നുപോകുകയായിരുന്നു.
റെയിൽവേ അധികൃതരും ടെക്നിക്കൽ വിഭാഗങ്ങളും പരിശ്രമിച്ചിട്ടും ഒരു മണിക്കൂർ കഴിഞ്ഞിട്ടും ട്രെയിന്‍ യാത്ര തുടരാൻ പറ്റിയിട്ടില്ല. തകരാർ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. ബാറ്ററി സംബന്ധിച്ച പ്രശ്നമാണെന്നും പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നുമാണ് റെയിൽവേ നൽകുന്ന വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.