കണ്ണീർ പൊഴിച്ച് ‘മിലു’; ലോഗോയിൽനിന്ന്​ ആനയെ മായ്​ച്ച്​ ബ്ലാസ്​റ്റേഴ്​സ്​ ​

കോഴി​​ക്കോട്​: പാലക്കാട്​ ജില്ലയിൽ ഗർഭിണിയായ പിടിയാന ചെരിഞ്ഞ സംഭവത്തിൽ ദുഃഖം പങ്കുവെച്ച് കൊച്ചി മെട്രോയും കേരള ബ്ലാസ്​റ്റേഴ്​സും. മെട്രോയുടെ ഭാഗ്യ ചിഹ്നമായ ‘മിലു’ എന്ന ആനക്കുട്ടിയുടെ കണ്ണീർ പൊഴിക്കുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് അധികൃതർ. സൈലൻറ് വാലി ദേശീയ ഉദ്യാനത്തിലെ​ ആനയാണ് പടക്കങ്ങൾ നിറച്ച കൈതച്ചക്ക കഴിക്കാൻ ശ്രമിച്ചതിെന തുടർന്ന് പരിക്കേറ്റ് ചെരിഞ്ഞത്. ഇത് ചെയ്തവർക്കെതിരെ ശക്തമായ പ്രതിഷേധവുമായി ‘മിലു’വി​​െൻറ ചിത്രത്തിന്​ താഴെയുള്ള കമൻറ് ബോക്​സ്​ നിറയുകയാണ്.

ചിത്രം നിരവധി പേരാണ്​ പങ്കുവെച്ചത്​​. സംഭവത്തിൽ അനുശോചിച്ച്​ കേരള ബ്ലാസ്​റ്റേഴ്​സ്​ തങ്ങളുടെ ലോഗയിലുള്ള ആനയുടെ ചിത്രം നേരിയരീതിയിൽ മായ്​ച്ചുകളഞ്ഞു. ‘ആരെയും ഉപദ്രവിക്കാത്ത ഒരു മൃഗത്തെ ചില കഠിനഹൃദയർ ക്രൂരമായ കൊലപ്പെടുത്തിയതിൽ വിഷമമുണ്ട്.

ആനയുടെ മരണത്തിൽ കടുത്ത വേദനയുണ്ട്​. ഗർഭിണിയായ ആനക്ക്​ പടക്കം കൊടുക്കുന്നത് തമാശയാണെന്ന് ആർക്കെങ്കിലും തോന്നിക്കാണും. ജ്ഞാനം, വിശ്വസ്തത, സംവേദനക്ഷമത എന്നിവയുടെ പ്രതീകമായ ആന പതിറ്റാണ്ടുകളായി നമ്മുടെയും സംസ്കാരത്തി​​െൻറയും ഭാഗമാണ്. അതിനാൽ, ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ എല്ലാവരും അപലപിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു’ -ബ്ലാസ്​റ്റേഴ്​സി​​െൻറ ഇൻസ്​റ്റാഗ്രാം പേജിൽ കുറിച്ചു. മനുഷ്യരുടെ ഈ ഹീനപ്രവർത്തിക്കെതിരെ വലിയ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്നുയരുന്നത്.

Tags:    
News Summary - tears are in kochi metro logo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.