തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിലെ ആദ്യദിനത്തിൽ എല്ലാ അധ്യാപകർക്കും ജോലിയിൽ പ്രവേശിക്കാവുന്ന വിധത്തിൽ പൊതുസ്ഥലംമാറ്റ നടപടികൾ പൂർത്തീകരിച്ചതായി മന്ത്രി വി. ശിവൻകുട്ടി. ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിലെ 3216 അധ്യാപക സ്ഥലംമാറ്റങ്ങളും ഹൈസ്കൂൾ അധ്യാപകരുടെ 1452 സ്ഥലംമാറ്റങ്ങളും പൂർത്തിയായി.
മിനിസ്റ്റീരിയൽ ജീവനക്കാരുടെ 2025ലെ പൊതുസ്ഥലംമാറ്റം അവസാന ഘട്ടത്തിലാണ്. മുൻ വർഷങ്ങളിലെല്ലാം പ്രതിസന്ധി സൃഷ്ടിച്ചിരുന്ന ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റ നടപടികളും ഇത്തവണ പൂർത്തിയായി. മൂന്ന് ഹയർ സെക്കൻഡറി റീജനൽ ഡെപ്യൂട്ടി ഡയറക്ടർമാരുടെ വിരമിക്കൽ ഒഴിവിലേക്ക് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ തസ്തികയിൽ നിന്നുള്ള സ്ഥാനക്കയറ്റം വഴി നിയമനം നടത്തിയിട്ടുണ്ട്.
ജില്ലകളിലും ഡയറക്ടറേറ്റിലുമായി 23 വിദ്യാഭ്യാസ ഉപഡയറക്ടർ തസ്തികകളാണുള്ളത്. ഇതുവരെയുള്ള എല്ലാ ഒഴിവുകളും നികത്തി.
41 ജില്ല വിദ്യാഭ്യാസ ഓഫിസർ തസ്തികകളുണ്ട്. ഇതിൽ പ്രമോഷൻ മുഖേന നിയമനം നടത്തുന്ന 30 തസ്തികയിൽ നിലവിൽ 13 ഒഴിവാണുള്ളത്.
ഇവ നികത്തുന്നതിന് സെലക്ട് ലിസ്റ്റ് തയാറാക്കുന്നതിനായി ഡിപ്പാർട്മെന്റൽ പ്രമോഷൻ കമ്മിറ്റി ചേർന്നു. ഒഴിവുകളുള്ള എല്ലാ ഓഫിസുകളിലും ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർക്ക് അധിക ചുമതല നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.