Posted On
date_range Updated On
date_range പ്രഭാതസവാരിക്കിറങ്ങിയ അധ്യാപകൻ കാറിടിച്ച് മരിച്ചു
കോഴിക്കോട്: കുന്ദമംഗലം പതിമംഗലത്ത് പ്രഭാതസവാരിക്കിറങ്ങിയ അധ്യാപകൻ കാറിടിച്ച് മരിച്ചു. ഹവ്വാതോട്ടത്തിൽ രാജുവാണ് മരിച്ചത്.
രാവിലെ 6.30ഓടെയായിരുന്നു അപകടം. റോഡരികിലൂടെ നടന്ന് പോകുകയായിരുന്ന രാജുവിന്‍റെ മേൽ കാർ ഇടിച്ചുകയറുകയായിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. അധ്യാപകനെ ഇടിച്ച് മറ്റൊരു ബൈക്കിലും ഇടിച്ച കാർ റോഡിന്‍റെ എതിർവശത്തേക്ക് നീങ്ങി ഇടിച്ചുനിൽക്കുകയായിരുന്നു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.