കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നതിനായി എത്തിയ അധ്യാപിക ക്ലാസിൽ കുഴഞ്ഞുവീണ് മരിച്ചു

പാറശ്ശാല: ആനാവൂര്‍ സ്‌കൂളില്‍ ലിറ്റില്‍ കൈറ്റ്‌സ് പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നതിനായി എത്തിയ അധ്യാപിക ക്ലാസില്‍ കുഴഞ്ഞുവീണ് മരിച്ചു.

പാറശാല ഗവ.വി എച്ച് എസ് സ്‌കൂളിലെ കണക്ക് അധ്യാപികയായ മാരായമട്ടം ചുള്ളിയൂര്‍ നവനീതത്തില്‍ വിനോദിനി (49) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഉടന്‍ നെയ്യാറ്റിന്‍കര സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

പാറശാല ഗവ.വി. എച്ച.എസ്. സ്‌കൂളില്‍ നിന്നും വീടിനടുത്തുള്ള മാരായമട്ടം സ്‌കൂളിലേക്ക് അടുത്തദിവസം ട്രാന്‍സ്ഫര്‍ ആയിപോകുന്നതിന്റെ തയാറെടുപ്പിലായിരുന്നു വിനോദിനി. ഭര്‍ത്താവ്: ഹരി. മക്കള്‍: മിഥുന്‍ കൃഷ്ണ, നവനീത് കൃഷ്ണ.   

Tags:    
News Summary - Teacher dies while teaching class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.