Posted On
date_range Updated On
date_range അധ്യാപകൻ ലോഡ്ജിൽ മരിച്ച നിലയില്‍
മാനന്തവാടി: നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് ഗവ. എന്‍ജിനീയറിങ് കോളജി ലെ ഇലക്ട്രോണിക്‌സ് വിഭാഗം അസോ. പ്രഫസര്‍ തിരുവനന്തപുരം ആറാമട കൊങ്കളം കാഞ്ഞിരംവിള വീട്ടില്‍ സദാശിവനാണ് (46) മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
എടവക പായോട് വാടകക്ക് താമസിക്കുന്ന ഇദ്ദേഹം കഴിഞ്ഞ 15നാണ് ലോഡ്ജില്‍ മുറിയെടുത്തത്. വാതില്‍ തുടര്‍ച്ചയായി അടച്ചിട്ടത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തിങ്കളാഴ്ച രാത്രി മൃതദേഹം കണ്ടെത്തിയത്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്കുശേഷം പോസ്റ്റ്േമാർട്ടം നടത്തി മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. ഭാര്യ: ഷീജ. മക്കള്‍: ശ്രേയ, സന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.