പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ

ആനക്കര: വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന അധ്യാപകൻ അറസ്റ്റിൽ. കുമരനെല്ലൂർ എൻജിനീയർ റോഡ് സ്വദേശി കോമത്ത് സമദിനെയാണ് (40) ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ അധ്യാപകനെതിരെ ഒമ്പതോളം പരാതികൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.

സംഭവം പുറത്തായതോടെ ഒളിവിൽ കഴിഞ്ഞുവന്ന പ്രതി ബുധനാഴ്ച ചങ്ങരംകുളം പൊലീസിൽ കീഴടങ്ങുകയായിരുന്നു. രക്ഷിതാക്കള്‍ ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെ ചൈൽഡ് ലൈൻ ചങ്ങരംകുളം പൊലീസിന് കൈമാറിയ പരാതിയില്‍ ഇയാൾക്കെതിരെ പോക്സോ ചുമത്തി കേസെടുത്തിരുന്നു.

Tags:    
News Summary - Teacher arrested in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.