Posted On
date_range Updated On
date_range ആൺകുട്ടികളെയും പെൺകുട്ടികളെയും പീഡിപ്പിച്ചു, അഞ്ച് പോക്സോ കേസ്; അധ്യാപകൻ അറസ്റ്റിൽ
കോഴിക്കോട്: വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. അത്തോളി സ്വദേശി അബ്ദുൽ നാസറാണ് അറസ്റ്റിലായത്. ആൺകുട്ടികളെയും പെൺകുട്ടികളെയും പീഡിപ്പിച്ചതിന് അഞ്ച് പോക്സോ കേസുകളാണ് ഇയാൾക്കെതിരെ ഉള്ളത്.
ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിലാണ് വിദ്യാർഥികൾ പീഡന വിവരം വെളിപ്പെടുത്തിയത്. മൂന്നാഴ്ച മുമ്പായിരുന്നു കൗൺസിലിങ്. ഇതേതുടർന്ന് ഒളിവിലായിരുന്ന ഇയാൾക്കുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
അധ്യാപകൻ പഠിപ്പിച്ച കൂടുതൽ കുട്ടികളെ കൗൺസിലിങ്ങിന് വിധേയമാക്കി കൂടുതൽ വിദ്യാർഥികൾ പീഡിനത്തിനിരയായിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്ന് എലത്തൂർ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.