ചിന്നാറിലുണ്ട് ചാമ്പല്‍ മലയണ്ണാന്‍ 68 എണ്ണം

തൊടുപുഴ: ലോകത്തുതന്നെ വംശനാശ ഭീഷണി നേരിടുന്ന ചാമ്പല്‍ മലയണ്ണാന്മാരുടെ പ്രിയപ്പെട്ട ആവാസഭൂമിയായി ഇടുക്കിയിലെ ചിന്നാര്‍ വന്യജീവി സങ്കേതം മാറുന്നു. സങ്കേതത്തില്‍ ജനുവരിയില്‍ നടന്ന കണക്കെടുപ്പില്‍ 68 ചാമ്പല്‍ മലയണ്ണാന്മാരെ കണ്ടത്തെി. മുമ്പ് നടന്ന കണക്കെടുപ്പില്‍ കണ്ടത്തെിയവയെക്കാള്‍ 28 എണ്ണം കൂടുതലാണിത്. റാതുഫ മക്രൂറ എന്ന ശാസ്ത്രനാമമുള്ള ചാമ്പല്‍ മലയണ്ണാന്മാര്‍ കാണപ്പെടുന്ന കേരളത്തിലെ ഏക പ്രദേശമാണ് ചിന്നാര്‍. വ്യത്യസ്ത കാലാവസ്ഥയും ജൈവഘടനയുമാണ് ഇതിനു കാരണം. പുഴയോരവനങ്ങളിലെ വന്‍ മരങ്ങളിലാണ് ഇവ കൂടുകൂട്ടുന്നത്. 

വന്യജീവി വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ജനുവരി 12 മുതല്‍ 17വരെയായിരുന്നു സര്‍വേ. ചിന്നാര്‍ പുഴയുടെയും പാമ്പാറിന്‍െറയും അവയുടെ കൈവഴികളുടെയും ഓരങ്ങളായ 50 കി.മീ. പ്രദേശത്താണ് ആറു സംഘങ്ങളായി തിരിഞ്ഞ് പഠനം നടത്തിയത്. ഓരോ ദിവസവും രാവിലെ 6.30 മുതല്‍ 10 മണി വരെയായിരുന്നു കണക്കെടുപ്പ്. ചിന്നാര്‍ സങ്കേതത്തില്‍ ഇവയെ കാണാന്‍ സാധ്യതയുളള 95 ശതമാനം പ്രദേശവും കണക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഇപ്പോള്‍ പ്രജനന കാലമായതിനാല്‍ ചിന്നാറില്‍ ഉള്ളവയെതന്നെ എല്ലാം കണ്ടത്തൊനായിട്ടില്ളെന്നും ഇനി നടക്കുന്ന പഠനത്തില്‍ കുഞ്ഞുങ്ങളടക്കം കൂടുതല്‍ ചാമ്പല്‍ മലയണ്ണാന്മാരെ കണ്ടത്തൊനാകുമെന്നും മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി. പ്രസാദ് പറഞ്ഞു. 
ചിന്നാറിനു പുറമെ തമിഴ്നാട്ടിലെ ശ്രീവില്ലിപുത്തൂര്‍ വന്യജീവി സങ്കേതത്തിലും ശ്രീലങ്കയിലുമാണ് ചാമ്പല്‍ മലയണ്ണാന്മാരെ കൂടുതലായി കാണപ്പെടുന്നത്. ഇന്ത്യയില്‍തന്നെ ഇവയുടെ എണ്ണം അഞ്ഞൂറോളമെന്നാണ് ഏകദേശ കണക്ക്. 

2013ല്‍ നടത്തിയ കണക്കെടുപ്പില്‍ 40 എണ്ണത്തിനെയാണ് ചിന്നാറില്‍ കണ്ടത്തെിയത്. ചിന്നാര്‍ വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന കൊച്ചി-ധനുഷ്കോടി ദേശീയ പാതയിലെ ഗതാഗതം വന്യജീവികള്‍ക്ക് ഭീഷണിയാണ്. ഇത് കണക്കിലെടുത്ത് വനം വകുപ്പ് ചാമ്പല്‍ മലയണ്ണാന്മാര്‍ക്കായി റോഡിന് കുറുകെ മരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് മുള കൊണ്ടുള്ള ചെറിയ പാലങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ചിന്നാര്‍ അസി. വന്യജീവി വാര്‍ഡന്‍ പി.എം. പ്രഭു, മൂന്നാര്‍ വന്യജീവി ഡിവിഷനിലെ ബയോളജിസ്റ്റ് ഡോ. രാജന്‍ പിലാക്കണ്ടി, ചിന്നാര്‍ വന്യജീവി സങ്കേതം ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ഷരീഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പഠനസംഘത്തില്‍ വനപാലകരും പരിസ്ഥിതി വികസന സമിതി അംഗങ്ങളുമാണ് ഉണ്ടായിരുന്നത്.

Tags:    
News Summary - TDG1-Squirrel.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.