മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ടാക്‌സി ഡ്രൈവറെ വിട്ടയച്ചു

മാനന്തവാടി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കണ്ണൂരില്‍ നിന്ന് അറസ്റ്റ് ചെയ്ത രാഘവേന്ദ്രയോടൊപ്പമുണ്ടായിരുന്ന ടാക്‌സി ഡ്രൈവറെ എൻ.ഐ.എ വിട്ടയച്ചു.

തലപ്പുഴ കമ്പമല സ്വദേശിയായ തമിഴ് യുവാവിനെ ഇന്നലെ വൈകിട്ടോടെയാണ് വിട്ടയച്ചത്. നവംബര്‍ അഞ്ചിനാണ് രാഘവേന്ദ്രയോടൊപ്പം ടാക്‌സി ഡ്രൈവറായ യുവാവിനെയും തമിഴ്‌നാട്ടില്‍ നിന്നും വിരുന്നുവന്ന ബന്ധുവിനെയും എൻ.ഐ.എ കസ്റ്റഡിയിലെടുത്തത്.

നവംബര്‍ ആറിന് ബന്ധുവിനെ വിട്ടയച്ചിരുന്നു. എന്നാല്‍, കമ്പമല സ്വദേശിയായ യുവാവിനെ കുറിച്ച് ബന്ധുക്കള്‍ക്ക് പോലും എൻ.ഐ.എ സൂചന നല്‍കിയിരുന്നില്ല.

ഇതേതുടര്‍ന്ന് ബന്ധുക്കള്‍ ജില്ല പൊലീസ്​ മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ചോദ്യം ചെയ്യലിനായി എൻ.ഐ.എ ഓഫിസില്‍ ഹാജരാകാന്‍ യുവാവിന്​ നിര്‍ദേശം നൽകിയിട്ടുണ്ട്. ഇയാളുടെ വാഹനവും മൊബൈൽ ഫോണും എൻ.ഐ.എ കൈവശമാണുള്ളത്.

Tags:    
News Summary - Taxi driver arrested for Maoist links released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.