Posted On
date_range Updated On
date_range ടാക്സി നിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹരജി
കൊച്ചി: ടാക്സി നിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള ഒാൺലൈൻ ടാക്സി ഡ്രൈവേഴ്സ് യൂനിയൻ ഹൈകോടതിയിൽ. 2014 ഒക്ടോബർ 17നാണ് ടാക്സി യാത്രനിരക്ക് ഏറ്റവും ഒടുവിൽ പുതുക്കിയതെന്നും പിന്നീട് പെട്രോളിനും ഡീസലിനും പല തവണ വില വർധിച്ചിട്ടും ടാക്‌സി നിരക്ക് വർധിപ്പിക്കാൻ സർക്കാർ തയാറായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി യൂനിയൻ സംസ്ഥാന പ്രസിഡൻറ് ജാക്സൺ വർഗീസാണ് ഹരജി നൽകിയിട്ടുള്ളത്. ഹരജി പരിഗണിച്ച കോടതി സർക്കാറിെൻറ നിലപാട് തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.