Posted On
date_range Updated On
date_range ആലുവയിൽ ടാങ്കർ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു
ആലുവ: ടാങ്കർ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. ആലുവ കിഴക്കേദേശം സ്വദേശി മൈക്കിളാണ് (75) മരിച്ചത്. ദേശീയപാതയിൽ ആലുവ പറവൂർ കവലയിൽ രാവിലെ 11.15നാണ് അപകടമുണ്ടായത്.
മണപ്പുറം ഭാഗത്ത് നിന്ന് ദേശീയപാതയിലേക്ക് കയറിയതാണ് മൈക്കിൾ. എന്നാൽ, ഈ സമയം അങ്കമാലി ഭാഗത്ത് നിന്ന് ആലുവ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് യാത്ര തുടരാനുള്ള സിഗ്‌നലായിരുന്നു. ഇതുപ്രകാരം മുന്നോട്ടെടുത്ത ടാങ്കർ ലോറിയാണ് ഇടിച്ചത്.
ഇടിയെ തുടർന്ന് റോഡിൽ വീണ മൈക്കിളിനെ ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.