കൊച്ചി: ജി.എസ്.ടി അടക്കുന്നത് സംബന്ധിച്ച് എണ്ണക്കമ്പനികളുമായി ഉടലെടുത്ത തർക്കത്തെ തുടർന്ന് ടാങ്കർ ലോറി പണിമുടക്ക് തുടങ്ങി. ബി.പി.സി.എൽ, എച്ച്.പി.സി.എൽ കമ്പനികളിൽനിന്ന് എല്ലാ സർവിസുകളും നിർത്തി പെട്രോളിയം പ്രോഡക്ട്സ് ട്രാൻസ്പോർട്ടേഴ്സ് വെൽഫെയർ അസോസിയേഷനാണ് അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്.
പണിമുടക്ക് നീണ്ടാൽ സംസ്ഥാനത്തെ 60 ശതമാനം പെട്രോൾ പമ്പുകളിലും ഇന്ധന വിതരണം മുടങ്ങും. ഐ.ഒ.സി പമ്പുകളെ പണിമുടക്ക് ബാധിക്കില്ല.
എറണാകുളം ജില്ല കലക്ടർ ജാഫർ മാലിക് തിങ്കളാഴ്ച എണ്ണക്കമ്പനി ഉദ്യോഗസ്ഥരും ടാങ്കർ ലോറി ഉടമകളുടെ സംഘടന ഭാരവാഹികളുമായി നടത്തിയ ചർച്ചയിലും പരിഹാരം ഉരുത്തിരിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.