കേരള അതിർത്തിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്നാട്; കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധം

നിലമ്പൂർ: കേരളത്തിൽ കോവിഡ് പോസിറ്റിവ് നിരക്ക് കുറയാത്ത സാഹചര‍്യത്തിൽ അതിർത്തിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്നാട്. ടൂറിസം കേന്ദ്രങ്ങൾ കൂടുതലുള്ള നീലഗിരി ജില്ലയിലാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇ-പാസിന് പുറമെ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കൂടി നിർബന്ധമാക്കി. ആൻറിജൻ നെഗറ്റിവ് സർട്ടിഫിക്കറ്റ് സ്വീകാര‍്യമല്ല. 48 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റുള്ള യാത്രകാരെ മാത്രമേ അതിർത്തി കടത്തിവിടുന്നുള്ളൂ.

നീലഗിരി ജില്ല അതിർത്തികളിലെ ചെക്ക്പോസ്​റ്റുകളിൽ പൊലീസ്, ആരോഗ‍്യ വകുപ്പ്, റവന‍്യൂ സംയുക്ത പരിശോധനയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും പ്രവേശനം അനുവദിക്കുന്നില്ല. അത‍്യാവശ‍്യയാത്രകാരെപോലും മടക്കിവിടുകയാണ്. അതേസമയം, ചരക്ക് വാഹനങ്ങളിലെ ജീവനക്കാർക്ക് നിയന്ത്രണങ്ങളിൽ ഇളവുണ്ട്.

എന്നാൽ, തമിഴ്നാട് ഉൾ​െപ്പടെയുള്ള ഇതര സംസ്ഥാനങ്ങളിൽനിന്നും ഇ-പാസുമായി വരുന്ന അത‍്യാവശ‍്യ യാത്രകാരെ കേരളം കടത്തിവിടുന്നുണ്ട്. ആനമറി അതിർത്തിയിൽ ഇത്തരം യാത്രകാർക്ക് ആർ.ടി.പി.സി.ആർ പരിശോധനക്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. പരിശോധന നടത്തി ഇവരെ കടത്തിവിടുകയാണ് ചെയ്യുന്നത്. 

Tags:    
News Summary - tamilnadu tightens its rules in kerala border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.