'പോട്ങ്കമ്മാ വോട്ട്, ഏണി ചിഹ്നത്തെ പാത്ത്'; ലീഗിനായി വോട്ട് ചോദിക്കുന്ന ചെങ്കൊടിയേന്തിയ വനിതകളുടെ വിഡിയോ വൈറൽ

കേരളത്തിൽ യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ മുസ്​ലിംലീഗും എൽ.ഡി.എഫിനെ നയിക്കുന്ന സി.പി.എമ്മും തമ്മിലുള്ള പോര്​ തുടരു​േമ്പാൾ അതിർത്തിക്കപ്പുറത്തുനിന്നുള്ള വിഡിയോ വൈറലാകുന്നു. തമിഴ്നാട് കടയനല്ലൂര്‍ മണ്ഡലത്തിലെ മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥിയും സിറ്റിങ്​ എം.എൽ.എയുമായ കെ.എ.എം മുഹമ്മദ് അബൂബക്കറിന് വേണ്ടിയാണ് ഇരുപാര്‍ട്ടിക്കാരും സംയുക്തമായി 'പോട്ങ്കമ്മാ വോട്ട്, ഏണി ചിഹ്നത്തെ പാത്ത്' എന്നീ മുദ്രാവാക്യങ്ങളോടെ പ്രചാരണം നടത്തിയത്​.

സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡി.എം.കെ മുന്നണിയുടെ ഭാഗമാണ് ഇവിടെ മുസ്‍ലിം ലീഗും സി.പി.ഐ.എമ്മും. മുസ്‍ലിം ലീഗ് മൂന്ന് സീറ്റുകളിലാണ് തമിഴ്നാട്ടില്‍ മത്സരിക്കുന്നത്. കടയനല്ലൂരിനു പുറമെ വാണിയമ്പാടി, ചിദംബരം എന്നീ 3 സീറ്റുകളിലാണ് ലീഗ് ജനവിധി തേടുന്നത്. കോണ്‍ഗ്രസ്, മുസ്‍ലിം ലീഗ്, സി.പി.എം, സി.പി.ഐ വി.സി.കെ, എം.എം.കെ എന്നീ പാര്‍ട്ടികളടങ്ങുന്നതാണ് തമിഴ്നാട്ടിലെ ഡി.എം.കെ മുന്നണി. കോണ്‍ഗ്രസിന് 25ഉം സി.പി.എം, സി.പി.ഐ, വി.സി.കെ. വൈക്കോയുടെ എം.ഡി.എം.കെ എന്നിവര്‍ക്കു ആറു സീറ്റുവീതമാണ് നല്‍കിയിരിക്കുന്നത്. മനിതനേയ മക്കള്‍ കക്ഷി രണ്ടും സീറ്റുകളിലും മത്സരിക്കും.

Full View

കേരളത്തോടൊപ്പം ഏപ്രില്‍ ആറിനാണ് തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 2നാണ് വോട്ടെണ്ണല്‍ നടക്കുക. സി.പി.എം സ്ഥാനാർഥികൾ മത്സരിക്കുന്നിടത്ത്​ ഹരിത പതാകകളും പാറിപ്പറക്കുന്നുണ്ട്​.




 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.