ഡോക്ടർ എന്നുണ്ടാവുമെന്നന്വേഷിച്ച രോഗിയോട് ലീവില്ലാത്ത ദിവസങ്ങളിൽ ഉണ്ടാവുമെന്ന് മറുപടി; താലൂക്ക് ആശുപത്രി ജീവനക്കാരിയെ പിരിച്ചുവിട്ടു

കോഴിക്കോട്: രോഗിയോട് ഫോണിൽ അപമര്യാദയായി സംസാരിച്ച കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. എല്ലിന്റെ ഡോക്ടർ എന്നൊക്കെ ഉണ്ടാവുമെന്നന്വേഷിച്ച രോഗിയോട് 'എല്ലിന്റെ ഡോക്ടർ ലീവില്ലാത്ത ദിവസങ്ങളിൽ ഉണ്ടാവും' എന്നായിരുന്നു ജീവനക്കാരിയുടെ മറുപടി. ഇന്നുണ്ടാകുമോ എന്ന് വീണ്ടും ചോദിച്ചപ്പോൾ 2630142 എന്ന ആശുപത്രിയുടെ നമ്പറിലേക്ക് വിളിച്ചുനോക്ക് എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യുകയായിരുന്നു.

ഇതിന്റെ ഓഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ സംഭവം നഗരസഭയുടെ ശ്രദ്ധയിൽപ്പെടുകയും ആശുപത്രി അധികൃതരുടെ അടിയന്തര യോഗം വിളിച്ച് ജീവനക്കാരിയെ പിരിച്ചുവിടാൻ തീരുമാനിക്കുകയുമായിരുന്നു. ജീവനക്കാരിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി.

Tags:    
News Summary - Taluk hospital employee dismissed after bad behaviour in phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.