നാല് മോഷ്ടാക്കളുടെ കൈകൾ പരസ്യമായി വെട്ടി താലിബാൻ; സ്വവർഗരതിക്ക് ചാട്ടവാറടി

കാണ്ഡഹാർ: നാല് മോഷ്ടാക്കളുടെ കൈകൾ പരസ്യമായി വെട്ടി അഫ്ഗാനിസ്ഥാനിലെ താലിബാൻഭരണകൂടം. സ്വവർഗരതിക്കാർക്ക് ചാട്ടവാറടി ശിക്ഷയും നടപ്പാക്കി. കാണ്ഡഹാറിലെ അഹമ്മദ് ഷാഹി സ്റ്റേഡിയത്തിലാണ് ശിക്ഷ നടപ്പാക്കിയത്. ശിക്ഷിച്ച വിവരം സുപ്രീംകോടതി തന്നെ അറിയിച്ചതായി ടോളോ ന്യൂസ് ട്വീറ്റ് ചെയ്തു.

ചാട്ടവാറടി സമയത്ത് പ്രാദേശിക അധികാരികളും കാണ്ഡഹാർ നിവാസികളും സന്നിഹിതരായിരുന്നു. കുറ്റവാളികളെ 35-39 തവണ പ്രഹരിച്ചതായി പ്രവിശ്യാ ഗവർണറുടെ വക്താവ് ഹാജി സായിദ് പറഞ്ഞു. അതിനിടെ, കാണ്ഡഹാറിലെ ഒരു ഫുട്ബോൾ സ്റ്റേഡിയത്തിൽ താലിബാൻ നാല് പേരുടെ കൈകൾ വെട്ടിയതായി റിപ്പോർട്ട് ചെയ്തതായി അഫ്ഗാൻ പുനരധിവാസ മന്ത്രിയുടെയും യു.കെയിലെ അഭയാർത്ഥി മന്ത്രിയുടെയും മുൻ നയ ഉപദേഷ്ടാവ് ഷബ്നം നസിമി പറഞ്ഞു.

"താലിബാൻ ഇന്ന് കാണ്ഡഹാറിലെ ഒരു ഫുട്ബോൾ സ്റ്റേഡിയത്തിൽ മോഷണക്കുറ്റം ആരോപിച്ച് കാണികളുടെ മുന്നിൽ വെച്ച് നാല് പേരുടെ കൈകൾ വെട്ടിമാറ്റി. ന്യായമായ വിചാരണയും നടപടിക്രമങ്ങളും കൂടാതെ അഫ്ഗാനിസ്ഥാനിൽ ആളുകളെ തല്ലുകയും വെട്ടുകയും വധിക്കുകയും ചെയ്യുന്നു. മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്" -അവർ ട്വീറ്റ് ചെയ്തു.

Tags:    
News Summary - Taliban Publicly Cut Off Hands Of 4 Men Over Alleged Theft Charges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.