ഏകീകൃത കുർബാന നടപ്പാക്കണമെന്ന്​ സിനഡ് സർക്കുലർ​; അടുത്ത ഞായറാഴ്ച പള്ളികളിലിത് വായിക്കും

കൊച്ചി: കുർബാന വിവാദം നിലനിൽക്കുന്ന എറണാകുളം-അങ്കമാലി അതിരൂപതയിൽ മാർപാപ്പ ഉത്തരവിട്ടതനുസരിച്ചുള്ള ഏകീകൃത കുർബാനതന്നെ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സിറോ മലബാർ സഭ സിനഡ് സർക്കുലർ പുറത്തിറക്കി. സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലും മറ്റു മെത്രാന്മാരും ചേർന്ന് ഒപ്പിട്ട സർക്കുലറാണ് അതിരൂപതയിലെ വൈദികർക്കും വിശ്വാസികൾക്കുമായി പുറത്തിറക്കിയത്.

സിനഡ് സമാപന ദിനമായ ശനിയാഴ്ച പുറത്തിറക്കിയ സർക്കുലർ അടുത്ത ഞായറാഴ്ച പള്ളികളിലും സ്ഥാപനങ്ങളിലും വായിക്കണമെന്നാവശ്യപ്പെട്ട് അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർമാർ ബോസ്കോ പുത്തൂരും സർക്കുലർ ഇറക്കി. ഇരുസർക്കുലറും വായിക്കണമെന്നാണ് നിർദേശം.

ഏകീകൃത കുർബാനയെന്ന മാർപാപ്പയുടെ ആഹ്വാനം എല്ലാവരും ഹൃദയപൂർവം സ്വീകരിക്കുകയും മാതൃകാപരമായി നടപ്പാക്കുകയും വേണമെന്ന് സ്നേഹപൂർവം അഭ്യർഥിക്കുന്നുവെന്നാണ് മെത്രാന്മാരുടെ വാക്കുകൾ. മാർപാപ്പയെ അനുസരിക്കാൻ നമുക്ക്​ കടമയുള്ളതിനാൽ അഭിപ്രായഭിന്നതകൾ മറന്ന്​ കൂട്ടായ്മയുടെ സാക്ഷ്യം നൽകുമെന്ന പ്രത്യാശയും പങ്കുവെക്കുന്നു.

മേജർ ആർച്ച്ബിഷപ്പിനെ കൂടാതെ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്, തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്, ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം, തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി എന്നിവരും വിവിധ രൂപതകളുടെ മെത്രാന്മാർ, സഹായ മെത്രാന്മാർ, മുൻ മെത്രാന്മാർ എന്നിങ്ങനെ 49 പേരാണ്​ സർക്കുലറിൽ ഒപ്പിട്ടിരിക്കുന്നത്​. 

‘സർക്കുലർ പിൻവലിക്കണം’

കൊ​ച്ചി: അ​തി​രൂ​പ​ത​യി​ൽ ഏ​കീ​കൃ​ത കൂ​ർ​ബാ​ന അ​ർ​പ്പി​ക്കാ​നു​ള്ള ഉ​ത്ത​ര​വ് അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന ഉ​ത്ത​ര​വി​ൽ ഒ​പ്പി​ട്ട്​ മ​ഷി​യു​ണ​ങ്ങും​മു​മ്പേ പ​ച്ച​ക്ക​ള്ളം പ്ര​സം​ഗി​ക്കു​ന്ന​ത് അ​പ​ല​പ​നീ​യ​മാ​ണെ​ന്നും സ​ർ​ക്കു​ല​ർ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും അ​തി​രൂ​പ​ത സം​ര​ക്ഷ​ണ സ​മി​തി. രാ​ഷ്ട്രീ​യ​ക്കാ​രെ ല​ജ്ജി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഈ ​പ്ര​വ​ർ​ത്ത​ന ശൈ​ലി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ റോ​മി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സി​ന​ഡാ​ലി​റ്റി​യെ​ക്കു​റി​ച്ച്​ ന​ട​ന്ന സി​ന​ഡ് തീ​രു​മാ​ന​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ് മെ​ത്രാ​ന്മാ​രു​ടെ പ്ര​വൃ​ത്തി​യി​ൽ നി​ഴ​ലി​ക്കു​ന്ന​ത്. ര​ണ്ടാം വ​ത്തി​ക്കാ​ൻ കൗ​ൺ​സി​ലി​ന്റെ പ്ര​ബോ​ധ​നം ഉ​ൾ​ക്കൊ​ള്ളാ​തെ​യും ന​ട​പ​ടി​ക്ര​മം തെ​റ്റി​ച്ചും 2021ലെ ​സി​ന​ഡി​ൽ അ​ടി​ച്ചേ​ൽ​പി​ച്ച ഏ​കീ​കൃ​ത കു​ർ​ബാ​ന ഉ​ൾ​ക്കൊ​ള്ളാ​ൻ വൈ​ദി​ക​ർ​ക്കും വി​ശ്വാ​സി​ക​ൾ​ക്കും ക​ഴി​യി​ല്ല. ഇ​തു മ​നഃ​സാ​ക്ഷി​യു​ടെ പ്ര​ശ്നം കൂ​ടി​യാ​ണ്.

സി​ന​ഡ് സ​ർ​ക്കു​ല​ർ ഉ​ട​ൻ പി​ൻ​വ​ലി​ച്ച്​ വൈ​ദി​ക​രെ​യും വി​ശ്വാ​സി​ക​ളെ​യും കേ​ൾ​ക്കാ​ൻ ത​യാ​റാ​ക​ണം. പു​തി​യ മേ​ജ​ർ ആ​ർ​ച്ച്​​ബി​ഷ​പ്പി​നെ​യും അ​തി​രൂ​പ​ത അ​ഡ്മി​നി​സ്ട്രേ​റ്റ​റെ​യും സി​ന​ഡി​ലെ മ​റ്റു മെ​ത്രാ​ന്മാ​രെ​യും അ​തി​രൂ​പ​ത​യി​ലെ ഇ​പ്പോ​ഴ​ത്തെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ത​ക്ക​താ​യ പ​രി​ഹാ​രം കാ​ണു​ന്ന​തു​വ​രെ അ​തി​രൂ​പ​ത​യി​ലെ ഇ​ട​വ​ക​ക​ളി​ലേ​ക്കോ സ്ഥാ​പ​ന​ങ്ങ​ളി​ല​ക്കോ ക്ഷ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​തി​രൂ​പ​ത സം​ര​ക്ഷ​ണ സ​മി​തി തീ​രു​മാ​നി​ച്ചു.

Tags:    
News Summary - Synod circular to implement unified mass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.