കാസര്‍കോട് സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ സയനൈഡ് മോഹന് വധശിക്ഷ

മംഗളൂരു: കാസര്‍കോട് കുമ്പള സ്വദേശിനിയായ 25കാരിയെ വിവാഹവാഗ്ദാനം നല്‍കിയ ശേഷം പീഡിപ്പിച്ച കേസില്‍ പ്രതിയായ ബണ ്ട്വാള്‍ കന്യാനയിലെ സയനൈഡ് മോഹന്‍ എന്ന മോഹന്‍കുമാറിനെ മംഗളൂരു കോടതി വധശിക്ഷക്ക് വിധിച്ചു. വധശിക്ഷക്ക് പുറമെ 30 വര്‍ഷം കഠിന തടവിനും 20,000 രൂപ പിഴയടക്കാനും കോടതി വിധിച്ചിട്ടുണ്ട്. ഇത് അഞ്ചാം തവണയാണ് മോഹന്‍ കുമാറിനെതിരെ വധശിക ്ഷ വിധിക്കുന്നത്.

കാസര്‍കോട് ജില്ലയിലെയും ദക്ഷിണകര്‍ണാടകയിലെയും 20 യുവതികളെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതായി മോഹന്‍ കുമാറിനെതിരെ കേസുകളുണ്ട്. 13 കേസുകളില്‍ ഇയാള്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. രണ്ട് കേസുകളില്‍ ഇപ്പോഴും വിചാരണ തുടരുകയാണ്. വധശിക്ഷ ഹൈകോടതി അംഗീകരിക്കുന്ന പക്ഷം മറ്റെല്ലാ ശിക്ഷകളും ഇതില്‍ ലയിച്ചതായി കണക്കാക്കുമെന്ന് കോടതി വ്യക്തമാക്കി.

കുമ്പള സ്വദേശിനിയും തൊക്കോട്ട് താമസക്കാരിയുമായിരുന്ന ബീഡിത്തൊഴിലാളിയായ യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് മോഹന്‍ കുമാറിന് ശിക്ഷ വിധിച്ചത്. 2009ലാണ് കേസിനാസ്പദമായ സംഭവം. കുമ്പള ബസ് സ്​റ്റാന്‍ഡില്‍ വെച്ച് പരിചയപ്പെട്ട യുവതിയെ മോഹന്‍ കുമാര്‍ വിവാഹ വാഗ്ദാനം നല്‍കി മടിക്കേരിയിലെ ലോഡ്ജിലെത്തിച്ച് ശാരീരിക ബന്ധത്തിലേര്‍പ്പെടുകയും പിറ്റേദിവസം രാവിലെ ആഭരണങ്ങള്‍ അഴിച്ച് വാങ്ങിക്കുകയും തുടര്‍ന്ന് മടിക്കേരി ബസ് സ്​റ്റാന്‍ഡിലേക്ക് കൊണ്ടുപോയി, ഗര്‍ഭിണിയാകാതിരിക്കാനുള്ള മരുന്നാണെന്നുപറഞ്ഞ് സയനൈഡ് ഗുളിക നല്‍കുകയുമായിരുന്നു.

ഛര്‍ദിക്കാന്‍ സാധ്യതയുള്ളതിനാല്‍ ശുചിമുറിയില്‍ പോയി ഗുളിക കഴിക്കാനായിരുന്നു മോഹന്‍ കുമാറി​​​െൻറ നിര്‍ദേശം. ഇതേത്തുടര്‍ന്ന് ശുചിമുറിയില്‍ കയറി ഗുളിക കഴിച്ച യുവതി തല്‍ക്ഷണം വീണ് മരിക്കുകയായിരുന്നു.


Tags:    
News Summary - syned mohan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.