Posted On
date_range Updated On
date_range കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ തൂണുകൾക്കിടയിൽ കുടുങ്ങി സ്വിഫ്റ്റ് ബസ്
കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഇടുങ്ങിയ തൂണുകൾക്കിടയിൽ കെ സ്വിഫ്റ്റ് ബസ് കുടുങ്ങി. വെള്ളിയാഴ്ച രാവിലെയാണ് ബസ് കുടുങ്ങിയത്. സ്റ്റാൻഡിന്റെ അശാസ്ത്രീയ നിർമാണം സംബന്ധിച്ച വിവാദങ്ങൾ നിലനിൽക്കെയാണ് കെ -സ്വിഫ്റ്റ് കുടുങ്ങിയത്.
സാധാരണ ബസുകൾ പോലും വളരെ കഷ്ടപ്പെട്ടാണ് ഈ തൂണുകൾക്കിടയിലൂടെ ഇവിടേക്ക് കയറുന്നത്. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. അതിനിടെയാണ് പുതിയ സംഭവം. അടുത്തടുത്തുള്ള ഭീമൻ തൂണുകളിൽ സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് വളയങ്ങൾ മുറിച്ചുമാറ്റി ബസ് പുറത്തെടുക്കാനുളള ശ്രമമാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.