Posted On
date_range Updated On
date_range സ്വപ്ന സുരേഷ് തൻെറ മരുമകളല്ല; വ്യാജപ്രചാരണത്തിനെതിരെ നിയമനടപടിയെടുക്കും -തമ്പാനൂർ രവി
തിരുവനന്തപുരം: കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് തൻെറ മരുമകൾ ആണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണത്തിനെതിരെ കോൺഗ്രസ് നേതാവ് തമ്പാനൂർ രവി. വ്യാജപ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായതിനെത്തുടർന്നാണ് തമ്പാനൂർ രവിയുടെ പ്രതികരണം.
ചില സൈബർ സഖാക്കളുടെ പ്രചാരണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സ്വപ്ന സുരേഷ് എന്ന സ്ത്രീയെ എനിക്കോ കുടുംബത്തിനോ യാതൊരു പരിചയവുമില്ല. ചില രാഷ്ട്രീയ കേന്ദ്രങ്ങൾ രാജ്യദ്രോഹ കേസ് വഴിതിരിച്ചു വിടാൻ നടത്തുന്ന ശ്രമമായാണ് ഇതിനെ കാണുന്നുതെന്നും തമ്പാനൂർ രവി അറിയിച്ചു.
വ്യാജ വാർത്തകൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചവർക്ക് എതിരെ ഡി.ജി.പിക്ക് പരാതി നൽകി നിയമ നടപടി സ്വീകരിക്കുമെന്നും തമ്പാനൂർ രവി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.