സ്വപ്ന വോട്ട് ചെയ്യുന്നതിനായി പോളിങ് ബൂത്തിലേക്ക് ഓടുന്നു

22 കിലോമീറ്റർ ഓടി വോട്ട് ചെയ്ത് സ്വപ്ന

വരവൂർ (തൃശൂർ): വരവൂർ പഞ്ചായത്ത് ഓഫിസിലെ പോളിങ് ബൂത്തിൽ വോട്ട് ചെയ്യാൻ സ്വപ്ന എത്തിയത് 22 കിലോമീറ്റർ ഓടി. വരവൂർ ഒറോമാരിയിൽ വീട്ടിൽ സ്വപ്ന തൃശൂരിലെ കോലഴിയിൽനിന്നാണ് ഓട്ടം ആരംഭിച്ചത്. പുലർച്ച 4.30ന് ആരംഭിച്ച ഓട്ടം 22 കിലോമീറ്റർ പിന്നിട്ട് 8.30ന് വരവൂർ പഞ്ചായത്ത് ഓഫിസിലാണ് അവസാനിപ്പിച്ചത്. തുടർന്ന് വോട്ട് രേഖപ്പെടുത്തി മടങ്ങി.

ഓട്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്താനാണ് വോട്ടു ചെയ്യാൻ ഓടി വന്നതെന്ന് സ്വപ്ന പറഞ്ഞു. വ്യായാമം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഒരാളെയെങ്കിലും ഇതിലൂടെ മനസ്സിലാക്കിക്കാൻ കഴിഞ്ഞാൽ സന്തോഷമെന്നും അവർ കൂട്ടിച്ചേർത്തു.

തൃശൂരിലെ ഈറ്റ് എൻഡ്യൂറൻസ് അത്‍ലറ്റ്സ് ഓഫ് തൃശൂർ എന്ന സ്ഥാപനത്തിലെ അംഗങ്ങളായ വി.എസ്. സുബിൻ, ടി.എസ്. ശരത്, സുഗന്ധൻ, ബാബു ജോസഫ്, വി.കെ. വിനയ്കുമാർ എന്നിവരും സ്വപ്നയോടൊപ്പം ഓട്ടത്തിൽ പങ്കെടുത്തു. വരവൂർ സ്വദേശിയായ സ്വപ്ന കെ.എസ്.എഫ്.ഇയിലെ ജീവനക്കാരിയാണ്. ജോലി സംബന്ധമായി ഇപ്പോൾ കോലഴിയിലാണ് താമസിക്കുന്നത്.

Tags:    
News Summary - Swapna ran 22 km for voting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.