പത്മജ തൃശൂരിൽ, സുരേന്ദ്രൻ മഞ്ചേശ്വരത്ത്, ശോഭ പാലക്കാട്; ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്. സി.പി.ഐ, കോൺഗ്രസ് പാർട്ടികൾ വിട്ട് വന്നവർ ഉൾപ്പെടെ 47 സ്ഥാനാർഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മഞ്ചേശ്വരത്തും മത്സരിക്കും. പാലക്കാട് ശോഭ സുരേന്ദ്രനും തൃശൂരിൽ പത്മജ വേണുഗോപാലും ഒറ്റപ്പാലത്ത് മേജർ രവിയും പാലായിൽ ഷോൺ ജോർജും, പൂഞ്ഞാറിൽ പി.സി. ജോർജും കോഴിക്കോട് നോർത്തിൽ നവ്യ ഹരിദാസും ജനവിധി തേടും. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായതെന്ന് ബി.ജെ.പി വാർത്താക്കുറിപ്പിൽ അറിയിച്ചു.

മണ്ഡലങ്ങളും സ്ഥാനാർഥികളും

മഞ്ചേശ്വരം- കെ. സുരേന്ദ്രൻ,

ഉദുമ- മനുലാൽ മേലോത്ത്,

കാഞ്ഞങ്ങാട്- ബൽരാജ്.എം,

പയ്യന്നൂർ- എ.പി. ഗാംഗാധരൻ,

അഴീക്കോട്- കെ.കെ. വിനോദ് കുമാർ,

കണ്ണൂർ-സി. രഘുനാഥ്,

മാനന്തവാടി-പി.ശ്യാംരാജ്,

സുൽത്താൻ ബത്തേരി (എസ്.ടി)- കവിത.എ.എസ്,

വടകര- അഡ്വ.കെ. ദിലീപ്,

കുറ്റ്യാടി- രാമദാസ് മണലേരി,

നാദാപുരം- സി.പി. വിപിൻ ചന്ദ്രൻ

കൊയിലാണ്ടി- സി.ആർ. പ്രഫുൽ ചന്ദ്രൻ,

പേരാമ്പ്ര- എം. മോഹനൻ മാസ്റ്റർ,

ബാലുശ്ശേരി (എസ്.സി)- സി.പി. സതീശൻ,

എലത്തൂർ-ടി. ദേവദാസ്,

കോഴിക്കോട് നോർത്ത് - നവ്യ ഹരിദാസ്,

കോഴിക്കോട് സൗത്ത്‌- എം.ടി. രമേശ്,

ബേപ്പൂർ- അഡ്വ. പ്രകാശ് ബാബു,

കുന്ദമംഗലം- അഡ്വ.വി.കെ. സജീവൻ,

പാലക്കാട് - ശോഭ സുരേന്ദ്രൻ,

മലമ്പുഴ- സി. കൃഷ്ണകുമാർ,

ഒറ്റപ്പാലം- മേജർ രവി,

ഷൊർണൂർ- ശങ്കു ടി.ദാസ്,

തൃശൂർ-പത്മജ വേണുഗോപാൽ,

ചേലക്കര (എസ്.സി)-കെ. ബാലകൃഷ്ണൻ,

മണലൂർ- കെ.കെ. അനീഷ്‌കുമാർ,

ഇരിങ്ങാലക്കുട- സന്തോഷ് ചേരകുളം,

വൈക്കം- കെ. അജിത്,

അമ്പലപ്പുഴ- അരുൺ അനിരുദ്ധൻ,

ചെങ്ങന്നൂർ-എം.വി. ഗോപകുമാർ,

കരുനാഗപ്പള്ളി-വി.എസ്. ജിതിൻദേവ്,

കുന്നത്തൂർ (എസ്.സി)- രാജി പ്രസാദ്,

കൊട്ടാരക്കര- ആർ. രശ്മി,

ചാത്തന്നൂർ- ബി.ബി. ഗോപകുമാർ,

ആറ്റിങ്ങൽ (എസ്.സി)- അഡ്വ.പി. സുധീർ,

നെടുമങ്ങാട്- യുവരാജ് ഗോകുൽ,

നേമം-ഡോ.രാജീവ് ചന്ദ്രശേഖർ

കഴക്കൂട്ടം- വി. മുരളീധരൻ

വട്ടിയൂർക്കാവ്- ആർ. ശ്രീലേഖ

ഐ.പി.എസ്,

പാറശാല- അഡ്വ. ഗിരീഷ് നെയ്യാർ,

കാട്ടാക്കട- പി.കെ. കൃഷ്ണദാസ്,

തിരുവല്ല - അനൂപ് ആന്റണി,

ഹരിപ്പാട് - സന്ദീപ് വാചസ്പതി,

പൂഞ്ഞാർ - പി.സി. ജോർജ്,

പാലാ-ഷോൺ ജോർജ്,

ദേവികുളം-എസ്. രജേന്ദ്രൻ.

Tags:    
News Summary - BJP's first phase candidate list released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.