വട്ടകപ്പാറമല വനംകൊള്ള; പാറമട ലോബിയെ വഴിവിട്ട് സഹായിച്ച ഐ.എഫ്.എസ് ഉദ്യോഗസ്ഥന് സസ്പെഷൻ

വടശേരിക്കര: വട്ടകപ്പാറമല വനംകൊള്ള​േകസിൽ പാറമടലോബിയെ വഴിവിട്ട് സഹായിച്ച ഐ.എഫ്.എസ് ഉദ്യോഗസ്ഥനെ സസ്പെൻഡ്​ ചെയ്​തു. റാന്നി നീരേറ്റുകാവ് വട്ടകപ്പാറമലയിലെ വനഭൂമിയിൽ നിന്നും പാറമടലോബി ലക്ഷങ്ങൾ വിലവരുന്ന മരങ്ങൾ മുറിച്ചുകടത്തിയ സംഭവത്തിലാണ് കോഴിക്കോട് നോർത്ത് വനം ഡെപ്യൂട്ടി കൺസർവേറ്റർ എം ഉണ്ണികൃഷ്ണനെ സസ്‌പെൻഡ് ചെയ്തത്​.

ചീഫ് സെക്രട്ടറിയാണ്​ ഉത്തരവിറക്കിയത്. പത്തനംതിട്ട റാന്നി ഡി.എഫ്.ഓ ആയിരിക്കെയാണ് ഡെൽറ്റ അഗ്രിഗേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് പാറമട തുടങ്ങുവാൻ വേണ്ടി ജില്ലയിലെ ചില ജനപ്രതിനിധികളായ രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെ വട്ടകപ്പാറമലയിലെ വനഭൂമിയിൽ പാറമട തുടങ്ങുവാനും മരം മുറിച്ചുകടത്തുവാനും ഉദ്യോഗസ്ഥൻ എൻ.ഒ.സി നൽകിയത്. സംഭവത്തിൽ റേഞ്ചോഫിസർ അടക്കമുള്ള ഏതാനും വനം വകുപ്പ് ഉദ്യോഗസ്ഥരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. മുട്ടിൽ മരം മുറിയെ തുടർന്നുണ്ടായ വിവാദങ്ങളെ തുടർന്നാണ് സർക്കാരിന് ഇയാൾ 73 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയതായി ചൂണ്ടിക്കാട്ടിയാണ്​ ഇപ്പോൾ സസ്‌പെൻഷൻ ഉത്തരവിറക്കിയിരിക്കുന്നത്​. പഴവങ്ങാടി,നാറാണംമൂഴി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ നീരാട്ടുകാവ് വട്ടകപ്പാറ മലയിൽ പാറമട തുടങ്ങാനുള്ള നീക്കത്തിനെതിരെ നീരാട്ടുകാവ് ഗ്രാമവാസികൾ സമരസമിതി രൂപീകരിച്ചു പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് വനംകൊള്ള പുറംലോകമറിയ്യുന്നത്.

വട്ടകപ്പാറയിലെ പാറ നിറഞ്ഞ ഭാഗം ഏതാനും പുരോഹിതന്മാരെ മുൻപിൽ നിർത്തി വൃദ്ധ സദനം തുടങ്ങാനെന്ന പേരിൽ വാങ്ങിക്കൂട്ടുകയായിരുന്നു. വട്ടകപ്പാറ മലയുടെ മുകളിൽ നൂറേക്കറിലായി വ്യാപിച്ചുകിടക്കുന്ന പാറയുടെ ഒരുഭാഗത്തെ അറുപതേക്കറോളം റവന്യു ഭൂമയിൽ ഖനനത്തിനായി പാറമടലോബി പത്തനംതിട്ട കളക്ട്രേറ്റിൽ അപേക്ഷ നൽകുകയും തുടർന്ന് വനം വകുപ്പും രാഷ്ട്രീയക്കാരും റവന്യു അധികൃതരും ചേർന്ന് വനഭൂമി റവന്യു ഭൂമിയാണെന്ന് വ്യാജ രേഖയുണ്ടാക്കി മരങ്ങൾ മുറിച്ചു കടത്തുകയുമായിരുന്നു. 2019 മാർച്ച് മാസത്തിൽ നടന്ന വനംകൊള്ള സുപ്രീംകോടതിയുടെ ഗ്രീൻബെഞ്ചിലെത്തിയതാണ് വഴിത്തിരിവായത്​.

Tags:    
News Summary - Suspension of IFS officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.