ഐ.എ.എസ് ഉദ്യോഗസ്ഥരായ എൻ.പ്രശാന്തും ബി.അശോകും സർവീസിലേക്ക്; മുൻ സർക്കാറിന്‍റെ സസ്പെൻഷൻ പിൻവലിച്ച് ഉത്തരവ്

തിരുവനന്തപുരം: പിണറായി സർക്കാറിന്‍റെ കാലത്ത് സർവീസ് അച്ചടക്ക ലംഘനത്തിന്‍റെ പേരിൽ സസ്പെന്‍ഡ് ചെയ്ത ഐ.എ.എസ് ഉദ്യോഗസ്ഥരായ എൻ. പ്രശാന്തിന്‍റെയും ബി.അശോകിന്‍റെയും സസ്പെൻഷൻ പിൻവലിക്കാൻ സർക്കാർ ഉത്തരവ്. ഏപ്രിൽ 29നാണ് മാധ്യമങ്ങളിലൂടെ സർക്കാരിനെതിരെ സംസാരിച്ചു എന്ന് കാണിച്ച് ബി.അശോകനെ സസ്പെൻഡ് ചെയ്തത്. സിവിൽ സർവീസ് ചട്ട ലംഘനം നടത്തി, സർക്കാറിന്‍റെ നയങ്ങളെ മാധ്യമങ്ങളിൽ വിമർശിച്ചു തുടങ്ങിയ കാരണങ്ങൾ കാണിച്ചാണ് സസ്പെൻഷൻ നൽകിയിരിക്കുന്നത്.

മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ എൻ. പ്രശാന്ത് രണ്ട് വർഷമായി സസ്പെൻഷനിലാണ്. ചീഫ് സെക്രട്ടറി അടക്കം ഉന്നത ഉദ്യോഗസ്ഥരെ വിമർശിച്ചു, മാധ്യമങ്ങളോട് സംസാരിച്ചു എന്നീ കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ നൽകിയത്. നിലവിൽ ഇദ്ദേഹത്തിന് ഒമ്പത് സസ്പെൻഷനുകളാണ് സർവീസ് കാലയളവിൽ ലഭിച്ചിട്ടുള്ളത്. സസ്പെൻഷൻ പിൻവലിച്ച സ്ഥിതിക്ക് ഇന്ന് തന്നെ സർവീസിൽ പുതിയ തസ്തിക ഇവർക്ക് നൽകുമെന്നാണ് സൂചന. 

Tags:    
News Summary - Suspension of IAS officers N. Prashanth and B. Ashok withdrawn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.