Posted On
date_range Updated On
date_range കൈക്കൂലി വാങ്ങിയ ഡോക്ടർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: കൈക്കൂലി വാങ്ങിയ പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയിലെ ജൂനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. കെ.ടി. രാജേഷിന് സസ്‌പെന്‍ഷൻ. ആരോഗ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. രോഗിയുടെ ബന്ധുവില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ രാജേഷിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു.
രോഗികളില്‍നിന്ന് ചികിത്സയ്ക്കായി പണം ആവശ്യപ്പെടുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ ജനങ്ങളും ശ്രദ്ധിക്കണം. പണമോ പാരിതോഷികമോ ആവശ്യപ്പെടുന്നവര്‍ക്കെതിരെ പരാതി നല്‍കണമെന്നും മന്ത്രി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.