രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ പ്രതി അറസ്റ്റിൽ

കോട്ടയം: പാലാ രാമപുരത്ത് ജ്വല്ലറിയുമയെ കടയിൽ കയറി പെ​ട്രോ​ളൊഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ ഇളംതുരുത്തിയിൽ വീട്ടിൽ തുളസിദാസ് എന്ന ഹരി (54) അറസ്റ്റിലായി. രാമപുരം ടൗണിൽ ‘കണ്ണനാട്ട്’ എന്ന സ്വർണ്ണക്കടയിൽ എത്തിയ തുളസീദാസ് കടയുടമ രാമപുരം കണ്ണനാട്ട് വീട്ടിൽ അശോകനെ കയ്യിലെ കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് കത്തിച്ച് ഗുരുതരമായി പൊള്ളൽ ഏൽപ്പിക്കുകയായിരുന്നു. അശോകനെ ചെറുപ്പുങ്കൽ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റി.

പ്രതി തുളസീദാസും പൊള്ളലേറ്റ അശോകനും തമ്മിൽ കുറച്ചുകാലമായി സാമ്പത്തികമായ ഇടപാടുകളിലെ തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാമപുരം സ്റ്റേഷനിൽ തന്നെ പരാതികളും കേസുകളും ഉണ്ട്. സംഭവത്തിനുശേഷം പ്രതി തുളസീദാസ് രാമപുരം പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.

Tags:    
News Summary - Suspect arrested for setting jewellery shop owner on fire with petrol in Ramapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.