അമൃതയിൽ പ്രവേശിപ്പിച്ച കുഞ്ഞിൻെറ ശസ്​ത്രക്രിയ ഇന്ന്​ നടന്നേക്കും

കൊച്ചി: മം​ഗ​ളൂ​രു​വി​ൽ​ നി​ന്ന് ചികിത്സക്കായി​ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച കാസർകോട്​ സ്വദേശികളായ സാനിയ-മിത്താഹ്​ ദമ്പതികളുടെ​ പിഞ്ചുകുഞ്ഞിൻെറ ഹൃദയ ശസ്​ത്രക്രിയ ഇന്ന്​ നടത്തിയേക്കും. ഡോക്​ടർമാർ കുട്ടിയുട െ ആരോഗ്യനില പരിശോധിച്ച്​ തുടർ ചികിത്സാ നടപടികൾ തീരുമാനിക്കും. തിരുവനന്തപുരം ശ്രീചിത്രയിലേക്ക്​ കൊണ്ടുപോവുകയായിരുന്ന കുഞ്ഞിനെ സർക്കാർ ഇടപെടലിനെ തുടർന്ന്​ ചൊവ്വാഴ്​ച വൈകുന്നേരമാണ് അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

കുഞ്ഞിൻെറ ഹൃദയത്തിൽ ഒന്നിലധികം സ്ഥലങ്ങളിൽ ദ്വാരമുണ്ട്​. ശരീരത്തിലക്ക്​ രക്തമെത്തിക്കുന്ന പ്രധാന ധമനിയായ അയോട്ട ചുരുങ്ങുന്ന പ്രശ്​നവും ഹൃദയവാൽവിൻെറ പ്രവർത്തനങ്ങളിൽ തകരാറുമുണ്ട്​. ഹൃദയത്തിൻെറ പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങളാണ്​ ഡോക്​ടർമാർ നടത്തുന്നത്​.

ആന്തരാവയവങ്ങളുടെ പ്രവർത്തനം തൃപ്​തികരമാവുകയും അണുബാധ ഇല്ലാതിരിക്കുകയും ചെയ്​താൽ ശസ്​ത്രക്രിയ ആരംഭിക്കാം. ഹൃദയത്തിനുള്ള പ്രശ്​നമല്ലാതെ മറ്റ്​ ആരോഗ്യ പ്രശ്​നങ്ങളൊന്നും ഇല്ലാത്തത്​ പ്രതീക്ഷ നൽകുന്നുവെന്ന്​ ഡോക്​ടർമാർ പറഞ്ഞു.

Tags:    
News Summary - surgery of the baby who admits in amrutha hospital may conduct today -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.