‘ഭാരതാംബയെ പൂജിക്കുക എന്ന് പറഞ്ഞാൽ ഭൂമിദേവിയെ പൂജിക്കുക’; വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി

തി​രു​വ​ന​ന്ത​പു​രം: ഭാരതാംബ വിവാദത്തിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഭാരതാംബയെ പൂജിക്കുക എന്ന് പറഞ്ഞാൽ ഭൂമിദേവിയെ പൂജിക്കുക എന്ന് മാത്രമേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരതാംബ വിഷയത്തിന് വർഗീയ സ്വഭാവം നൽകാൻ ഇടത് സർക്കാർ ശ്രമിച്ചോട്ടെ എന്നും ജനങ്ങൾക്കറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു.

നിങ്ങൾ ഇന്ത്യയുടെ ഏത് മാപ്പിനെയാണ് അംഗീകരിക്കുന്നതെന്ന് മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി ചോദിച്ചു. 71ന് മുമ്പുള്ളതാണോ? 47ന് മുമ്പുള്ളതാണോ‍?. നിങ്ങൾ ഭാരതീയരല്ലേ... ദേശസ്നേഹം തുളുമ്പുന്നവരല്ലേ... മറുപടി പറയൂവെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു.

ശശി തരൂർ ബി.ജെ.പിയിൽ പോകുന്നുവെന്ന വാർത്തയെ കുറിച്ച് മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തോടും സുരേഷ് ഗോപി പ്രതികരിച്ചു. പാർട്ടി മാറുക എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ബി.ജെ.പിയിൽ വരണോ എന്ന് തരൂർ തീരുമാനിക്കണം. ദേശീയതയോടൊപ്പം നിൽകണമെന്ന ജനങ്ങളുടെ ഇഷ്ടം മനസിലാക്കിയുള്ള മാറ്റമാണ് തരൂരിൽ കാണുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പെഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിക്കുന്നതിലും പെൻഷൻ നൽകുന്നതിലും യോജിപ്പില്ലെന്നും എതിർപ്പാണുള്ളതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പെൻഷൻ പ്രഖ്യാപിക്കുന്നതിൽ വീമ്പിളക്കി നടക്കുകയാണ്, എന്നാൽ പെൻഷൻ കിട്ടുന്നില്ല. രണ്ട് വർഷത്തേക്ക് നിയമിക്കുന്നവർക്ക് ഒരുപാട് ആനുകൂല്യങ്ങളും വലിയ ശമ്പളവും നൽകുന്നത് തെറ്റാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. 

വ്യാ​ഴാ​ഴ്ച രാ​വി​ലെ രാ​ജ്​​ഭ​വ​നി​ൽ ന​ട​ന്ന സ്കൗ​ട്ട്​ ആ​ൻ​ഡ്​ ഗൈ​ഡ്​​സി​ന്‍റെ രാ​ജ്യ​പു​ര​സ്കാ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ദാ​ന ച​ട​ങ്ങി​ലാ​ണ് കാ​വി​ക്കൊ​ടി​യേ​ന്തി​യ ഭാ​ര​താം​ബയുടെ ചി​ത്രംവെച്ചത്. തു​ട​ർ​ന്ന്,​ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച്​ നിലപാട് വ്യക്തമാക്കിയാണ് പൊതുവി​ദ്യാ​ഭ്യാ​സ ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ച​ട​ങ്ങി​ൽ നി​ന്ന്​ ഇ​റ​ങ്ങി​പ്പോ​യത്. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.

നേ​ര​ത്തെ, പ​രി​സ്ഥി​തിദി​ന പ​രി​പാ​ടി​യി​ൽ ഭാ​ര​താം​ബ ചി​ത്രം വെ​ച്ച​ത്​ വി​വാ​ദ​മാ​യ​തോ​ടെ കൃഷി മന്ത്രി പി. പ്രസാദ് പരിപാടി ബഹിഷ്കരിച്ചിരുന്നു. ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളി​ൽ ചി​ത്ര​മു​ണ്ടാ​കി​ല്ലെ​ന്ന രീ​തി​യി​ൽ രാ​ജ്​​ഭ​വ​നി​ൽ നി​ന്ന്​ പ്ര​തി​ക​ര​ണ​മു​ണ്ടാ​യെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യതിന് പിന്നാലെയാണ് സർക്കാർ പരിപാടിയിൽ ഭാ​ര​താം​ബയുടെ ചി​ത്രം വീണ്ടും വെച്ചത്.

പ​രി​പാ​ടി​ക്കെ​ത്തി​യ കു​ട്ടി​ക​ളി​ൽ വ​ർ​ഗീ​യ​ത തി​രു​കി​ക്ക​യ​റ്റാ​ൻ ശ്ര​മി​ച്ചെ​ന്നും രാ​ജ്​​ഭ​വ​ൻ ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ​യും കു​ടും​ബ​സ്വ​ത്ത​ല്ലെ​ന്നും മ​ന്ത്രി ഗ​വ​ർ​ണ​ർ​ക്കെ​തി​രെ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ​മു​ന്നി​ൽ ക​ടു​ത്ത വി​മ​ർ​ശ​ന​വും ന​ട​ത്തി.

പി​ന്നാ​ലെ, മ​ന്ത്രി പ്രോ​ട്ടോ​കോ​ൾ ലം​ഘി​ച്ചെ​ന്നും ഗ​വ​ർ​ണ​റെ അ​പ​മാ​നി​ച്ചെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി രാ​ജ്​​ഭ​വ​ൻ വാ​ർ​ത്ത​ക്കു​റി​പ്പു​മി​റ​ക്കി. എ​ന്നാ​ൽ, ഗ​വ​ർ​ണ​ർ ഭ​ര​ണ​ഘ​ട​ന ലം​ഘി​ച്ചെ​ന്നും അ​ധി​കാ​രം മ​റ​ന്ന്​ പ്ര​വ​ർ​ത്തി​ച്ചെ​ന്നും മ​ന്ത്രി തി​രി​ച്ച​ടി​ച്ചു. ഭാ​ര​താം​ബ​യെ മാ​റ്റി​നി​ർ​ത്തു​ന്ന പ്ര​ശ്ന​മു​ദി​ക്കു​ന്നി​ല്ലെ​ന്ന്​ പ്ര​സം​ഗ​ത്തി​ൽ ഗ​വ​ർ​ണ​റും വ്യ​ക്ത​മാ​ക്കി.

അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ മ​ന്ത്രി, ഭാ​ര​താം​ബ ചി​ത്രം വെ​ച്ച​തി​നെ പ​ര​സ്യ​മാ​യി വി​മ​ർ​ശി​ച്ച​ത്​. മ​ഹാ​ത്മ ​ഗാ​ന്ധി​യു​ടെ​യോ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യോ ചി​ത്രം വെ​ച്ചാ​ൽ​ പോ​ലും അ​തി​ൽ അ​ന്ത​സ്സു​ണ്ട്. ഇ​ത്​ രാ​ജ്​​ഭ​വ​നെ ത​നി രാ​ഷ്ട്രീ​യ ​കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്ന​താ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മു​ൻ ഗ​വ​ർ​ണ​റെ​ക്കാ​ൾ ക​ടു​ത്ത രാ​ഷ്ട്രീ​യ നി​ല​പാ​ടെ​ടു​ത്ത്​ ധി​ക്കാ​ര​ത്തോ​ടെ​യാ​ണ്​ പു​തി​യ ഗ​വ​ർ​ണ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​ദ​വി​യി​ൽ തു​ട​രാ​ൻ അ​ർ​ഹ​ന​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Suresh Gopi responds to Bharat Mata controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.