അഫ്സൽ മുസ്‌രിസിയും "അൽ ഖരീത്വ" കവിത ആലപിച്ച് എ ഗ്രേഡ് നേടിയ ലുതൈഫ (പത്തനംതിട്ട), അൽ സഫ (കൊല്ലം), ഫിദ നസ്റിൻ (ഇടുക്കി) എന്നിവരും
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ അറബി പദ്യംചൊല്ലൽ മത്സരത്തിൽ അഫ്സൽ മുസ്‌രിസി എഴുതിയ "അൽ ഖരീത്വ" (ഭൂപടം) അറബി കവിത തരംഗമായി. കീറി മുറിക്കപ്പെട്ട ഫലസ്തീൻ ഭൂപടത്തെ കുറിച്ച് എഴുതിയ കവിതയുടെ സംഗീതവും ആലാപനവും നിർവഹിച്ചത് ഗായകനും അറബി അധ്യാപകനുമായ നൗഫൽ മാസ്റ്റർ മയ്യിൽ ആണ്.
പത്തിലധികം വിദ്യാർഥികളാണ് അറബി, ജനറൽ കലോത്സവങ്ങളിലായി ഈ കവിത ആലപിച്ച് എ ഗ്രേഡ് നേടിയത്. കൊടുങ്ങല്ലൂർ മേത്തല ഗവ.യു.പി സ്കൂളിലെ അറബി അധ്യാപകനും മുൻ ലോക അറബി ഭാഷ സമിതിയംഗവുമായ അഫ്സൽ മുസ്‌രിസി കോതപറമ്പ് സ്വദേശിയാണ്.
കഴിഞ്ഞ വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അഫ്സൽ മുസ്‌രിസിയുടെ "അബറാത്തു ചൂരൽ മല" (ചൂരൽ മലയുടെ കണ്ണുനീർ) എന്ന അറബി കവിത ആലപിച്ച് വിദ്യാർഥികൾ എ ഗ്രേഡ് നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.