ഇത് എന്തൊരു ജനാധിപത്യമാണ്?; പൊട്ടിത്തെറിച്ച് സുരേഷ് ഗോപി

തൃശൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശബരിമല അയ്യപ്പൻെറ പേരുപയോഗിച്ച് ചട്ടം ലംഘിച്ചതിന് തെരഞ്ഞെടുപ്പ് കമീഷൻ ന ോട്ടീസ് നൽകിയതിനെതിരെ പൊട്ടിത്തെറിച്ച് തൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി. ഇഷ്ടദൈവത്തിൻെറ പേര് പറയാനാവാത ്തത് ഭക്തന്റെ ഗതികേടാണെന്ന് പറഞ്ഞ സുരേഷ് ഗോപി ഇത് എന്തൊരു ജനാധിപത്യമാണെന്നും ചോദിച്ചു. തൃശൂരിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നോട്ടീസിനുള്ള മറുപടി എങ്ങനെ നൽകണമെന്ന് നിയമജ്ഞരുമായി ആലോചിച്ച് പാർട്ടി ചെയ്യും. ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് എൻെറ വിശ്വാസം. ഞാൻ പറഞ്ഞ് അവസാനിപ്പിച്ചത് എന്തെന്ന് കമീഷൻ പരിശോധിക്കട്ടെ. അയ്യൻ എന്ന വാക്കിൻെറ അർത്ഥമെന്തെന്നുകൂടി ഇവർ പരിശോധിക്കണം. പക്ഷെ, ഇത് ഒരു ഭക്തൻെറ ഗതികേടാണ്. ഇത് ജനം കൈകാര്യം ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു.

വെ​ള്ളി​യാ​ഴ്​​ച തൃ​ശൂ​രി​ൽ തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ റോ​ഡ് ഷോ​ക്ക് ശേ​ഷം ന​ട​ന്ന ക​ൺ​വെ​ൻ​ഷ​നി​ലാണ്​ സുരേഷ്​ ഗോപി അയ്യപ്പൻെറ പേരിൽ വോട്ടു ചോദിച്ചത്​. ശ​ബ​രി​മ​ല അ​യ്യ​പ്പ​​​​​​​​െൻറ പേ​രി​ൽ വോ​ട്ട് ചോ​ദി​ക്ക​രു​തെ​ന്ന മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​റു​ടെ നി​ർ​ദേ​ശ​ം മറികടന്നായിരുന്നു ഇത്​.

സു​രേ​ഷ് ഗോ​പി​യു​ടെ പ്ര​സം​ഗം ചട്ടലം​ഘ​ന​മാ​ണെ​ന്നും 48 മ​ണി​ക്കൂ​റി​ന​കം വി​ശ​ദീ​ക​ര​ണം നൽകണമെന്നും കാണിച്ച്​ ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ ആ​യ ക​ല​ക്ട​ർ ടി.​വി.​അ​നു​പ​മ നോട്ടീസ്​ അയച്ചിരുന്നു.

Tags:    
News Summary - Suresh Gopi On Election Commission Notice - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.