കാരുണ്യം കൈപിടിച്ച്​ അവൾ ഒാടി; ഹൃദയംകൊണ്ട്​ കയ്യടിച്ച്​ ലോകം

ഒാടിക്കൊണ്ടിരുന്ന ബസിലിരുന്നാണ്​ കണ്ടക്​ടർ ആ കാഴ്​ച കണ്ടത്​. റോഡ്​ വക്കിൽ വയോധിക​​​െൻറ കൈ പിടിച്ച്​ ഒരു പെൺകുട്ടി നിൽക്കുന്നു. ബസ്​ അടുത്തെത്തിയപ്പോൾ അവൾ നിർത്തണമെന്ന്​ ആംഗ്യം കാട്ടുകയും വിളിച്ച്​ പറയുകയും ചെയ്​തു. അൽപ്പം മുന്നിലേക്ക്​ പോയാണ്​ ബസ്​ നിന്നത്​. വയോധികനെ വഴിയരികിൽ നിർത്തിയിട്ട്​ അവൾ ബസിന്​ പിന്നാലെ ഒാടി. ]

എവിടേക്കാണ്​ പോകുന്നതെന്ന്​ കണ്ടക്​ടറോട്​ ചോദിച്ച്​ മനസിലാക്കി. വീണ്ടും തിരിച്ച്​ അന്ധനായ മനുഷ്യ​​​െൻറ അടുത്തേക്ക്​ ഒാടി. അദ്ദേഹത്തെ കൈപിടിച്ച്​ ബസിനടുത്തേക്ക്​ കൊണ്ടുവന്ന്​ വാതിൽ തുറന്ന്​ കയറ്റിവിട്ടു. അവളുടെ ഒാ​ട്ടങ്ങളും പ്രയത്​നങ്ങളുമെല്ലാം തൊട്ടടുത്തുള്ള കെട്ടിടത്തിൽനിന്ന്​ ചിലർ വീഡിയോയിൽ പകർത്തുന്നുണ്ടായിരുന്നു. ഇൗ ദൃശ്യങ്ങൾ​ സമൂഹ മാധ്യമങ്ങളിൽ വൈറലാണിപ്പോൾ.  
ആരാണാ സെയിൽസ്​ ഗേൾ


Full View

പിന്നീട്​ മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിലാണ്​ ആ സെയിൽസ്​ ഗേൾ ആരാണെന്ന്​ കണ്ടെത്തിയത്​. അവളുടെ പേര്​ സുപ്രിയ. തിരുവല്ല ജോളി സിൽക്​സിലെ ജോലിക്കാരിയാണവർ. ഇനി നടന്നതെന്താണെന്ന്​ സുപ്രിയ തന്നെ വിശദീകരിക്കുന്നു.

‘ജോലി കഴിഞ്ഞ്​ വീട്ടി​േലക്ക്​ പോകാൻ ഭർത്താവിനെ കാത്തുനിന്നപ്പോഴാണ്​ വടിയുമായി ഒരു മനുഷ്യൻ റോഡ്​ മുറിച്ചു കടക്കുന്നത്​ കണ്ടത്​. വാഹനങ്ങളോ നടന്നുപോകുന്ന മനുഷ്യരോ അദ്ദേഹശത്ത ശ്രദ്ധിക്കുന്നില്ല. താൻ ഒാടി അടുത്തേക്ക്​ചെന്ന്​ അ​​േദ്ദഹത്തെ റോഡ്​ മുറിച്ചുകടക്കാൻ സഹായിച്ചു.

എവിടേക്ക്​ പോകേണ്ടതെന്ന്​ ചോദിച്ചു. അപ്പോഴാണ്​ ബസ്​ വരുന്നത്​ കണ്ടത്​. എങ്ങോട്ടാണ്​ പോകുന്നതെന്ന്​ ഉറപ്പിക്കാനാണ്​ ബസിനടുത്തേക്ക്​ ഒാടിയത്​. പിന്നെ തിരിച്ചുവന്ന്​ വയോധികനെ കൈപിടിച്ച്​ കൊണ്ടുവന്ന്​ ബസിൽ കയറ്റിവിട്ടു’. 


ഇത്​ ചെയ്യു​േമ്പാൾ ആരെങ്കിലും കാണുന്നുണ്ടെന്നോ അതിത്ര വൈറലാകുമെന്നോ കരുതിയിരുന്നില്ല. ത​​​െൻറ അച്ഛനാണ്​ റോഡിന്​ നടുവിൽ പെട്ടുപോയതെന്നാണ്​ ആദ്യം അദ്ദേഹ​െത്ത​ കണ്ടപ്പോൾ തോന്നിയത്​. താൻ ചെയ്​തത്​ ഒരു മകളുടെ കടമയാണെന്ന്​ മാത്രമെ വിചാരിക്കുന്നുള്ളൂവെന്നും സുപ്രിയ പറഞ്ഞു.

Tags:    
News Summary - supriya viral girl jolly silks.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.