ന്യൂഡല്‍ഹി: ശിശുസംരക്ഷണകേന്ദ്രങ്ങളുടെ രജിസ്ട്രേഷന് പൂര്‍ത്തിയാക്കാത്തതിന് കേരള സർക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. രജിസ്ട്രേഷനില്ലാത്ത കേന്ദ്രങ്ങളിലുണ്ടാകുന്ന നിയമ ലംഘനങ്ങള്‍ക്ക് ചീഫ് സെക്രട്ടറി ഉത്തരവാദിയായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ജസ്റ്റിസ് മദന്‍ ബി. ലോകുര്‍ അധ്യക്ഷനായ ബെഞ്ച്, ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിക്കാൻ നിർദേശിച്ചു. എല്ലാ ശിശുപരിപാലനകേന്ദ്രങ്ങളും ബാലനീതി നിയമപ്രകാരം 2017 ഡിസംബര്‍ 31നകം രജിസ്റ്റർ ചെയ്യണമെന്ന് 2017 മേയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അനാഥാലയങ്ങളും ശിശുസംരക്ഷണകേന്ദ്രങ്ങളും പ്രത്യേകം തരംതിരിച്ചശേഷം രജിസ്ട്രേഷന് നടത്തിയാല്‍ മതിയെന്ന് ഹൈകോടതി ഡിസംബറില്‍ ഉത്തരവിട്ടത് ചൂണ്ടിക്കാട്ടി കൂടുതൽ സമയം നൽകണമെന്ന് സംസ്ഥാനം ആവശ്യെപ്പട്ടു. എന്നാല്‍, സര്‍ക്കാർ നടപടി തീര്‍ത്തും നിരുത്തരവാദപരമാണെന്ന് കോടതി പറഞ്ഞു.
2015ലെ ബാലനീതിനിയമത്തിലെ വ്യവസ്ഥകളുടെ മറവില്‍ അനാഥാലയങ്ങൾക്ക് ഇരട്ട രജിസ്ട്രേഷന് ഏര്‍പ്പെടുത്തിയ കേരള സര്‍ക്കാർ നടപടി ചോദ്യംചെയ്ത് സമസ്ത കേരള ജംഇയ്യതുല്‍ ഉലമക്ക് കീഴിലുള്ള അനാഥാലയങ്ങൾ സമര്‍പ്പിച്ച ഹരജി പരിഗണിച്ചേപ്പാഴായിരുന്നു സർക്കാറിെനതിരെ വിമർശനം. ഹരജി വെള്ളിഴാഴ്ച വീണ്ടും പരിഗണിക്കും. കേരളത്തിലെ അനാഥാലയങ്ങൾ ബാലനീതി നിയമപ്രകാരമുള്ള ശിശുസംരക്ഷണ കേന്ദ്രമല്ലെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ അഡ്വ. കപിൽ സിബല്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.