കണ്ണൂർ: യൂത്ത്കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധത്തിൽ പൊലീസ് അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി. സി.ബി.െഎ അന്വേഷണത്തിനുള്ള ഹൈകോടതി ഡിവിഷൺബെഞ്ച് സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ഷുഹൈബിെൻറ പിതാവ് സി.മുഹമ്മദ് സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി ഉത്തരവ്.
കേസിൽ കുറ്റപ്പത്രം സമർപ്പിക്കുന്നതിനും തടസമില്ല. സി.ബി.െഎ അന്വേഷണത്തിൽ നിലപാടറിയിക്കാൻ സംസ്ഥാന സർക്കാറിനോട് കോടതി നിർദേശിച്ചിട്ടുണ്ട്. രാഷ്ട്രീയകൊലപാതകം നടത്തുന്നവർ വിഡ്ഢികളാണെന്നും കോടതി നിരീക്ഷിച്ചു.
ഷുഹൈബ് വധക്കേസിൽ പ്രതികൾക്ക് സി.പി.എം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും സി.ബി.െഎ അന്വേഷണം വേണമെന്നും ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിനെത്തുടർന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു. തുടർന്ന് മധ്യവേനൽ അവധിക്ക് ശേഷം കേസ് പരിഗണിക്കാൻ മാറ്റി. ഒന്നരമാസത്തെ ഇടവേള അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഷുഹൈബിെൻറ കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.