തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ബാച്ചുകളായി പ്രവർത്തിപ്പിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്കുള്ള പാലും മുട്ട/നേന്ത്രപ്പഴവും വിതരണം ചെയ്യുന്നത് ആഴ്ചയിൽ ഒരുദിവസം വീതമാക്കി പുനഃക്രമീകരിച്ച് സർക്കാർ ഉത്തരവിറക്കി. സ്കൂളുകൾ പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞാൽ ആഴ്ചയിൽ രണ്ട് ദിവസം പാൽ, ഒരു ദിവസം മുട്ട/നേന്ത്രപ്പഴം (മുട്ട കഴിക്കാത്ത കുട്ടികൾക്ക്) എന്ന നിലവിലുള്ള വിതരണരീതി പുനരാരംഭിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഉച്ചഭക്ഷണ പദ്ധതിയുടെ കീഴിൽ നിലവിൽ അനുവദിച്ചുവരുന്ന പാചകച്ചെലവിനുള്ള തുക വർധിപ്പിക്കുന്ന കാര്യം പരിശോധിക്കാനായി വിശദമായ െപ്രാപ്പോസൽ സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.
പാചക ചെലവ് തുക വർധിപ്പിക്കണമെന്നും സ്കൂളുകൾ പൂർണമായി പ്രവർത്തനം തുടങ്ങുന്നതുവരെ പാൽ, മുട്ട/നേന്ത്രപ്പഴം എന്നിവയുടെ വിതരണം നിർത്തിവെക്കണമെന്നും അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
ഇൗ സാഹചര്യത്തിലാണ് വിതരണം ചെയ്യുന്ന ദിവസങ്ങൾ ക്രമീകരിച്ച് സർക്കാർ ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.