തൃശൂര്‍: മറ്റത്തൂരിൽ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിരുദ്ധ നിലപാട് സ്ഥികരിച്ച് ബി.ജെ.പിയുമായി കൂട്ടുകൂടിയ ജില്ല സെക്രട്ടറി ടി.എം. ചന്ദ്രനെയും മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപറമ്പിലിനെതിരെയും കര്‍ശന നടപടി സ്ഥികരിക്കണമെന്ന് മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കൈപ്പത്തി ചിന്ഹത്തില് മത്സരിച്ച മുന്ന് സ്ഥാനര്‍ത്ഥികള്‍ക്കെതിരെ സ്വതന്ത്രന്മാരെ മത്സരിപ്പിച്ച് ഔദ്യോഗിക സ്ഥാനര്‍ഥികളെ പരാജയപ്പെടുത്തിയവർക്കെതിരെ കര്‍ശന നടപടി സ്ഥികരിക്കണം.
പാര്‍ട്ടിയെ ബി.ജെ.പിയോടൊപ്പം നിറുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി മുന്നോട്ട് പോകും. തെറ്റ് തിരുത്തി പദവി രാജിവെച്ചാല്‍ ഇവരെ അംഗികരിക്കാന്‍ തയാറാണ്. കെ.പി.സി.സി നേതൃത്വവുമായുള്ള ചർച്ചയിൽ ഇക്കാര്യം അറിയിക്കും.
വാർത്താസമ്മേളനത്തിൽ മെന്ന് മുന്‍ പഞ്ചായത്ത് അംഗം ബെന്നി തൊണ്ടുങ്ങല്‍, ബ്ലോക്ക് ജനറല്‍ സെക്രട്ടറി നൗഷാദ് കല്ലൂപറമ്പില്‍, പുതുക്കാട് മണ്ഡലം ജനറല്‍ സെക്രട്ടറി വി.വി. പീയൂസ്, ജില്ല മാഹിളാ ജനറല്‍ സെക്രട്ടറി ശാലിനി ജോയ്, ഐ.എന്‍.ടി.യു.സി ബ്ലോക്ക് സെക്രട്ടറി തങ്കമണി മോഹനന് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.