ചങ്ങനാശ്ശേരി: 149ാമത് മന്നം ജയന്തി ആഘോഷങ്ങൾ വ്യാഴം, വെള്ളി ദിവസങ്ങളിൽ പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് നടക്കും. വ്യാഴാഴ്ച രാവിലെ ഏഴുമുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന നടക്കും. 10.30ന് അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സംസാരിക്കും. എൻ.എസ്. എസ് പ്രസിഡന്റ് ഡോ. എം. ശശികുമാർ അധ്യക്ഷത വഹിക്കും. എൻ.എസ്.എസ് സെക്രട്ടറി ഹരികുമാർ കോയിക്കൽ നന്ദി പറയും.
വൈകീട്ട് മൂന്നിന് കുന്നക്കുടി ബാലമുരളീകൃഷ്ണ അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി. വൈകീട്ട് 6.30 ന് ചലച്ചിത്രതാരം ആശ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. രാത്രി ഒമ്പതിന് മേജർ സെറ്റ് കഥകളി നളചരിതം നാലാംദിവസം, നിഴൽക്കുത്ത്. മന്നം ജയന്തി ദിനമായ വെള്ളിയാഴ്ച രാവിലെ ഭക്തിഗാനാലാപം. ഏഴുമുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന. വേദിയിൽ വെട്ടിക്കവല കെ.എൻ. ശശികുമാർ അവതരിപ്പിക്കുന്ന നാഗസ്വരക്കച്ചേരി.
രാവിലെ 8.30ന് സാന്ദ്രാനന്ദലയം. 11ന് നടക്കുന്ന മന്നം ജയന്തി സമ്മേളനം ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമീഷൻ അംഗവും എം.ജി സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ.സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. എൻ.എസ്.എസ് പ്രസിഡന്റ് ഡോ. എം. ശശികുമാർ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.